ഇസ്താംബുൾ: യുഎസ് തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിച്ചതിനെത്തുടർന്ന്, അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രത്തിലെ ബാധ്യതകളിൽ നിന്ന് പിന്മാറുകയാണെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരിബാബാദി ശനിയാഴ്ച അറിയിച്ചു. ഇതോടെ യുദ്ധസാഹചര്യം കൂടുതൽ വഷളാകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
യുഎസും ഇറാനും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതിനായി പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം അവഗണിച്ചുകൊണ്ടാണ് സൈനിക നടപടികൾ വീണ്ടും ശക്തമായിരിക്കുന്നത്.
"ഇസ്ലാമാബാദ് ധാരണാപത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും യുഎസ് ലംഘിക്കുകയും അത് തടസ്സപ്പെടുത്തുകയും ചെയ്തു," ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഫാർസ്' വഴി പുറത്തിറക്കിയ പ്രസ്താവനയിൽ ഘരിബാബാദി വ്യക്തമാക്കി."ഞങ്ങളും ഞങ്ങളുടെ ഭാഗത്തുള്ള ബാധ്യതകൾ താൽക്കാലികമായി നിർത്തിവെച്ചു. അവ നടപ്പിലാക്കുന്നില്ല, നിലവിൽ ഞങ്ങൾ രാജ്യം പ്രതിരോധിക്കുന്നതിലെ തിരക്കിലാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ജൂലൈ 6 മുതൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രാത്രിയിലുണ്ടായ യുഎസ് ആക്രമണത്തെത്തുടർന്ന് 20 ഗ്രാമങ്ങളിലായി ഏകദേശം 10,000 ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് ഇറാനിലെ നാഷണൽ വാട്ടർ കമ്പനി അറിയിച്ചിട്ടുണ്ട്.

Comments