തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു കാരണം പിണറായി സർക്കാരിന്റെ കാലത്ത് ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണെന്ന് മന്ത്രി സണ്ണി ജോസഫ്. നിലവിൽ സംസ്ഥാനത്ത് പകലും രാത്രിയിലും വൈദ്യുതി വാങ്ങേണ്ടി വരുന്നു. കരാറുകൾ റദ്ദാക്കിയതിനാൽ കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നു എന്നും മന്ത്രി പറഞ്ഞു.
പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍ പത്ത് രൂപയ്ക്ക് വാങ്ങേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ വേനല്‍ കാലത്ത് വായ്പ വാങ്ങിയ വൈദ്യുതി തിരികെ കൊടുത്ത് തീർത്തുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്നവര്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പിണറായി സര്‍ക്കാരിന്റെ കാലത്തും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എംഎം മണിയുടെ വിമര്‍ശനത്തിനും മന്ത്രി മറുപടി പറഞ്ഞു. എംഎം മണിക്ക് ശിക്ഷ്യപ്പെടാന് ആഗ്രഹിക്കുന്നില്ലെന്നും അദേഹം മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തിരുന്നെന്നും മന്ത്രി ചോദിച്ചു. കെഎസ്ഇബിയുടെ പ്രവർത്തനങ്ങളെക്കുറിച്ചോ ദീർഘകാല കരാറുകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചോ സണ്ണി ജോസഫിന് കൃത്യമായ അറിവില്ലെന്നും, കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും എംഎം മണി വിമർശിച്ചിരുന്നു.
450 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ 2017-ൽ കരാർ റദ്ദാക്കിയ സമയത്ത് പുറംവിപണിയിൽ വൈദ്യുതിക്ക് വില കുറവായിരുന്നു. എന്നാൽ, 2022 ൽ കരാർ വീണ്ടും സജീവമാക്കിയപ്പോൾ കൂടുതൽ തുക നഷ്ടപരിഹാരമായും വിലയായും നൽകേണ്ടിവന്ന സാഹചര്യമുണ്ടായി. ഇതിനെതിരെയാണ് ഭരണപക്ഷം ഇപ്പോൾ വിരൽ ചൂണ്ടുന്നത്.

Comments