ഹൈദരാബാദ്: ഒമാനിലെ മസ്കറ്റിൽ വീട്ടുജോലിക്കായി പോയ ഹൈദരാബാദ് സ്വദേശിയായ ശബനം ബീഗം എന്ന യുവതി താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നതായി വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നു. നാട്ടിലെ ഏജന്റ് വാഗ്ദാനം ചെയ്ത ജോലിയിൽ പ്രവേശിച്ച യുവതി, വീട്ടുകാർ ദിവസവും 15 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കുകയും കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം നൽകുന്നില്ലെന്നും ആരോപിക്കുന്നു.
കഴിഞ്ഞ ഒന്നര മാസമായി അവർ ഫോൺ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല. രാവും പകലും ജോലി ചെയ്യണം. എന്തെങ്കിലും താമസമുണ്ടായാൽ ക്രൂരമായി മർദ്ദിക്കുമെന്നും ഇവർ നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന് അയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. മസ്കറ്റിലെ വീട്ടിൽ നേരിടുന്ന ദുരിതങ്ങൾ വ്യക്തമാക്കിയ യുവതി മർദ്ദനവും പട്ടിണിയും അനുഭവിച്ചുവരുന്ന താൻ ഒരുവിധത്തിൽ രക്ഷപ്പെട്ട് മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെന്നും എന്നാൽ ഏജന്റുമാർ തന്റെ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുകയാണെന്നും പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മജ്ലിസ് ബച്ചാവോ തെഹ്രീക് നേതാവ് അംജദ് ഉല്ല ഖാൻ വിഷയത്തിൽ ഇടപെടുകയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോട് യുവതിയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. സംഭവത്തിൽ ഇടപെട്ടതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഒമാനിലേക്ക് അയച്ച റിക്രൂട്ട്മെന്റ് ഏജന്റിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Comments