ചൈനയിൽ നടന്ന ലോകത്തിലെ ആദ്യത്തെ ഫുൾ-സൈസ് ഹ്യൂമനോയ്ഡ് റോബോട്ട് യുദ്ധ മത്സരത്തിനിടയിൽ അവിശ്വസനീയമായ ഒരു കാഴ്ചയാണ് അരങ്ങേറിയത്. മത്സരത്തിനിടയിൽ ഒരു റോബോട്ടിന്റെ തലയറ്റുപോയെങ്കിലും, അതൊന്നും കാര്യമാക്കാതെ അത് തന്റെ എതിരാളിയോട് പൊരുതുന്നത് തുടരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനീസ് റോബോട്ടിക്സ് കമ്പനിയായ എൻജിൻഎഐ സംഘടിപ്പിച്ച 'അൾട്ടിമേറ്റ് റോബോട്ട് നോക്ക്-ഔട്ട് ലെജൻഡ്' മത്സരത്തിന്റെ ഉദ്ഘാടന രാത്രിയിലാണ് ഈ അസാധാരണ സംഭവം നടന്നത്.
എൻജിൻഎഐയുടെ ടി800 (T800) വിഭാഗത്തിൽപ്പെട്ട 'വൈറ്റ് ഈഗിൾ', 'മറ്റഡോർ' എന്നീ രണ്ട് ഹ്യൂമനോയ്ഡ് റോബോട്ടുകൾ തമ്മിലായിരുന്നു പ്രധാന മത്സരം. പോരാട്ടത്തിനിടയിൽ 'വൈറ്റ് ഈഗിൾ' നൽകിയ ശക്തമായ ഒരു ഹൈ കിക്കിൽ 'മറ്റഡോർ' എന്ന റോബോട്ടിന്റെ തല തെന്നിമാറുകയായിരുന്നു. റോബോട്ടുകൾ പരസ്പരം ആക്രമണം തുടരുന്നതിനിടയിൽ മറ്റഡോറിന്റെ തല വയറിന് മുകളിലായി തൂങ്ങിക്കിടക്കുന്ന നിലയിലായി. തുടർന്ന് നിലത്തുവീണ റോബോട്ട് വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും തല പൂർണ്ണമായി വേർപെട്ടുപോവുകയായിരുന്നു.
തലയറ്റുപോയെങ്കിലും പ്രഹരങ്ങൾ ഏൽപ്പിക്കുന്നത് തുടർന്ന ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ കണ്ട് കാണികളും ഒപ്പം സമൂഹമാധ്യമ ഉപയോക്താക്കളും ഒരുപോലെ അമ്പരന്നിരിക്കുകയാണ്. മത്സരത്തിൽ വിജയിച്ച 'വൈറ്റ് ഈഗിൾ' റോബോട്ട് വിവിധതരം നൃത്തച്ചുവടുകളിലൂടെയും വിജയഭാവങ്ങളിലൂടെയും തന്റെ സന്തോഷം പ്രകടിപ്പിച്ചു. തുടർന്ന് ഒഫീഷ്യലുകൾ എത്തിയാണ് പരാജയപ്പെട്ട റോബോട്ടിനെ കളിക്കളത്തിൽ നിന്നും മാറ്റിയത്. ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കണ്ടത്.
പ്രസിദ്ധമായ 'ടെർമിനേറ്റർ' കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എൻജിൻഎഐ കഴിഞ്ഞ വർഷം ടി800 ഹ്യൂമനോയ്ഡ് റോബോട്ട് പുറത്തിറക്കിയത്. മിക്സഡ് മാർഷ്യൽ ആർട്സ് ശൈലിയിലുള്ള ഇടിയും തൊഴികളും നൽകാൻ ഈ റോബോട്ടുകൾക്ക് സാധിക്കും. പത്തോളം രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിലധികം ടീമുകൾ മാറ്റുരയ്ക്കുന്ന ഈ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് തങ്ങളുടെ റോബോട്ടുകളുമായി മാറ്റുരയ്ക്കുന്നത്. വിജയിക്കുന്ന ടീമിന് 10 ദില്യൺ യുവാൻ മൂല്യമുള്ള ചാമ്പ്യൻഷിപ്പ് ബെൽറ്റ് സമ്മാനമായി ലഭിക്കും.

Comments