വെമ്പായം: ഫുട്ബോള്‍ ആവേശത്തിനിടയില്‍ ബാറിനുള്ളില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ മദ്യപിച്ചിരുന്നവര്‍ക്ക് മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതി അനീഷിനെതിരേ വധശ്രമത്തിന് കേസെടുത്തു. ബാറിനുള്ളില്‍ തീ പടര്‍ന്ന സാഹചര്യത്തില്‍ പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതി അനീഷിനും അരയ്ക്ക് കീഴെ പൊള്ളലേറ്റു.
വെമ്പായത്തെ ഒരു ആഡംബരബാറില് കഴിഞ്ഞദിവസം രാത്രി 8.30 യോടെയായിരുന്നു സംഭവമുണ്ടായത്. സംഘര്‍ഷത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഫുട്ബോള്‍ ആവേശത്തിനിടെ സംഘംചേര്‍ന്ന് മദ്യപിക്കാന്‍ എത്തിയവര്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഇവര്‍ മദ്യപിച്ചുകൊണ്ടിരിക്കു ന്ന സമയത്ത് അനീഷും മദ്യപിക്കാനെത്തി. ഇതിനിടയില്‍ സംഘവും അനീഷും തമ്മില്‍ വാക്കേറ്റമുണ്ടായി. അത് പിന്നീട് കയ്യാങ്കളിയായി മാറുക യായിരു ന്നെന്നാണ് വിവരം. ഇതിനിടയില്‍ അനീഷ് പിന്നാലെ പുറത്തേക്ക് പോകുകയും ഒരുകുപ്പി പെട്രോളുമായി തിരിച്ചെത്തി താനുമായി സംഘര്‍ഷത്തില്‍ പെട്ടവര്‍ക്ക് മുകളിലൂടെ പെട്രോള്‍ ഒഴിച്ചു. എല്ലാാരും ചിതറി മാറിയതിനാലും തീ പടരാതിരുന്നതിനാലും ദുരന്തം ഒഴിവായി. തീകൊളുത്തിയതിനെ തുടര്‍ന്ന് ബാറിന് ഉള്‍വശം 80 ശതമാനം കത്തി. പൊള്ളലേറ്റ ആറുപേരാണ് ആശുപത്രിയിലായത്.
പരിക്കേറ്റ എല്ലാവരും ക്രിമിനല്േകസില്പെട്ടവരാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ കാപ്പാകേസ് പ്രതികള്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്. വാക്കുതര്‍ക്ക ത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അനീഷിന്റെ അരയ്ക്ക് കീഴേയ്ക്ക് തീ പടര്‍ന്നു. പൊള്ളലേറ്റ നിലയിലാണ്. അനീഷിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. പോലീസ് ബാറിനുള്ളിലെ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം.

Comments