ആലപ്പുഴ: പൊതിച്ചോര്‍ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി കെ. മുരളീധരന്. സേവാഭാരതിയും ഡിവൈഎഫ്ഐ യും സ്ഥലം കയ്യേറി നടത്തിയ ഭക്ഷണവിതരണത്തിനെയാണ് എതിര്‍ത്തതെന്നും ആലപ്പുഴയുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമെന്നും മറ്റ് സ്ഥലങ്ങളിലെ ഭക്ഷണ വിതരണകാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പറഞ്ഞു.
രണ്ടു സംഘടനകളും നടത്തുന്ന ഭക്ഷണവിതരണം സംബന്ധിച്ച കാര്യത്തില്‍ സ്ഥലം കയ്യേറിയാണ് നടത്തുന്നതെന്ന പരാതി ആശുപത്രി വികസന സമിതിക്ക് കിട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. മറ്റ് സ്ഥലങ്ങളില്‍ പരാതി കിട്ടിയാല്‍ മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന് പറഞ്ഞു. സ്ഥലം കയ്യേറിയതിനെതിരേയാണ് നടപടി.
ആലപ്പുഴയില്‍ രണ്ടുകൂട്ടരും ഒന്നായി. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ മറ്റൊരു കാര്യമാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ലാബുകളിലെ ടെസ്റ്റുകള്‍ക്ക് ഏജന്റ് മാരുണ്ട്. എന്നാല്‍ ആശുപത്രിയില്‍ ലാബ് പരിശോധനകള്‍ക്ക് റീചാര്‍ജ്ജ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആശുപത്രിയ്ക്കുള്ളില്‍ തന്നെ ലാബ് പരിശോധനകള്‍ നടത്തുന്ന സംവിധാനമാണ് ഇത്. ഇത് സ്വകാര്യ ലാബുകള്‍ക്ക് തിരിച്ചടിയാണ്.
സാധാരണഗതിയില്‍ പരിശോധനകള്‍ക്ക് പുറത്തേക്ക് കുറിച്ചുകൊടുക്കുന്ന പരിപാടിയുണ്ടായിരുന്നു. പുതിയ സംവിധാനം വന്നപ്പോള്‍ അത് കുറഞ്ഞു. അതിന്റെ പ്രശ്നമാണ് ഇപ്പോഴത്തെ പ്രതിഷേധം. ആശുപത്രിക്ക് തൊട്ടടുത്തുള്ള സ്വകാര്യലാബ് ആരാണ് നടത്തുന്നത് ആരാണെന്ന് നോക്കിയാല്‍ മനസ്സിലാകും. റീചാര്‍ജ്ജ് ചെയ്യാനുള്ള തീരുമാനം അലോസരപ്പെടുത്തുന്നു. ഇപ്പോള്‍ പൊതിച്ചോര്‍ വിവാദം ഉയര്‍ത്തിവിടുന്നത് ഈ കാരണം കൊണ്ടാണെന്നും മുരളീധരന് പറഞ്ഞു.
ആരുടേയും അന്നം മുടക്കിയിട്ടില്ല. ആശുപത്രിയുടെ സ്ഥലകയ്യേറിയുള്ള നടപടികള്‍ അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ പരാതി കിട്ടിയാല്‍ നിയമനടപടി സ്വീകരിക്കും. ചൂരല്‍മലയില്‍ ദുരന്തം ഉണ്ടായപ്പോള്‍ ആരോരുമില്ലാതായവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരെ ആരാണ് ഇറക്കിവിട്ടതെന്ന കാര്യം കേരളം കണ്ടതാണ്. അവര്‍ വലിയ ധാര്‍മ്മികത പറയേണ്ടതില്ലെന്നും പറഞ്ഞു.

Comments