ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്റ് നടക്കാനിരിക്കെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരക്കാര്‍ക്ക് നേരെ പോലീസ് നടപടി. സമരക്കാരെ വളഞ്ഞിട്ടു തല്ലുകയും കല്ലേറ് നടത്തുകയും ചെയ്തു. ഒരു റൗണ്ട് ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടും സമരക്കാര്‍ പിന്തിരിയാന് തയ്യാറാകാതെ പോലീസുമായി ഉന്തുംതള്ളും നടത്തി. സിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് എഎപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തടയുകയും ചെയ്തു. പോലീസ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
രണ്ടു റൗണ്ട് ലാത്തിച്ചാര്‍ജ്ജ് പോലീസ് നടത്തി. സമരക്കാര്‍ പ്രതിഷേധവുമായി മുമ്പോട്ട് പോകുകയാണ്. വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് സമരം നടക്കുന്ന ജന്തര്‍മന്ദറിലെ പന്തലിലേക്ക് രാവിലെ മുതല്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി പോലീസ് സമരക്കാര്‍ക്ക് നിഷേധിച്ചിരുന്നു. എന്നാല്‍ സമരവുമായി മുമ്പോട്ട് പോകാന്‍ സമരക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പോലീസ് വലിയ പ്രതിരോധമാണ് തീര്‍ത്തത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് എത്തിയത്.
പ്രതിഷേധ മാര്‍ച്ചിന് ഞായറാഴ്ച പൊലീസ് അനുമതി നിഷേധിക്കുകയും കൂട്ടംകൂടുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍കൂര്‍ അനുമതിയോടെ ജന്തര്‍ മന്ദിറില്‍ നിശ്ചയിച്ചിട്ടുള്ള പ്രതിഷേധ സ്ഥലത്തൊഴികെ, അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നതും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നതായും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എക്സിലൂടെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ രാജീവ് ചൗക്ക്, ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, സേവാ തീര്‍ത്ഥ് എന്നീ അഞ്ച് ഡല്‍ഹി മെട്രോ സ്റ്റേഷനുകളും അടുത്ത ഉത്തരവുണ്ടാകുന്നത് വരെ അടച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ആയിരങ്ങള്‍ പ്രതിഷേധമാര്‍ച്ചിനായി എത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളെത്തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്കരണങ്ങള്‍ വേണമെന്നാണ് സി.ജെ.പി പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

Comments