തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നടന് മഹേഷ് ബാബു. ഇപ്പോഴിതാ മകള്‍ സിതാരയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. സിതാരയുടെ 14-ാം ജന്മദിനമാണിന്ന്. മകള്‍ക്കൊപ്പമുളള ഒരു മനോഹര ചിത്രവും മഹേഷ് ബാബു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
'' നീ എത്രയൊക്കെ വളര്‍ന്നാലും... എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും. ഹാപ്പി 14 സിതാര! വരും വര്‍ഷം ഏറ്റവും മനോഹരമായിരിക്കട്ടെ.... എപ്പോഴും ഒരുപാട് സ്നേഹത്തോടെ'' , എന്നാണ് മഹേഷ് ബാബു കുറിച്ചത്.
'' നീ എത്രയൊക്കെ വളര്‍ന്നാലും... എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും. ഹാപ്പി 14 സിതാര! വരും വര്‍ഷം ഏറ്റവും മനോഹരമായിരിക്കട്ടെ.... എപ്പോഴും ഒരുപാട് സ്നേഹത്തോടെ'' , എന്നാണ് മഹേഷ് ബാബു കുറിച്ചത്.
നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2012 ജൂലൈ 20-നാണ് ഇരുവര്‍ക്കും സിതാര ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സിതാരയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും വലിയൊരു ആരാധകവൃന്ദവുമുണ്ട്.

Comments