മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ‘ബൈക്കോടി’ച്ച് കയറിവന്ന ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയായ ‘അനിയത്തിപ്രാവി’ലൂടെ തന്നെ ചാക്കോച്ചന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. പിന്നീടെത്തിയ ചിത്രങ്ങളിലൂടെ പല കൗമാരക്കാരുടെയും സ്വപ്നനായകനായി ചാക്കോച്ചന് മാറി. സ്ഥിരം ചോക്ലേറ്റ് വേഷങ്ങളില്‍ നിന്നും റൊമാന്റിക് ഹീറോ ഇമേജില്‍ നിന്നും മാസ്സ് വേഷങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും ചാക്കോച്ചന് ചെയ്തപ്പോഴും ആരാധകർ ഇരുകൈകളും നീട്ടി താരത്തെ സ്വീകരിച്ചു.
ക്യാമറയ്ക്കു മുന്നില്‍ മാത്രമല്ല റിയല്‍ ലൈഫിലും ആരാധകരുമായി എപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു താരം കൂടിയാണ് ചാക്കോച്ചന്. അഭിമുഖങ്ങളിലും പൊതുവേദികളിലും ചാക്കോച്ചന്റെ രസകരമായ ഇടപെടലുകള്‍ പ്രേക്ഷകര്‍ക്ക് താരത്തിനോടുള്ള ഇഷ്ടം കൂടാനൊരു കാരണമായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ തനിക്കൊപ്പമഭിനയിച്ച കുട്ടിത്താരങ്ങള്ക്കൊപ്പമുള്ള ചാക്കോച്ചന്റെ രസകരമായ സംഭാഷണമാണ് സൈബറിടത്ത് ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഉന്മാദം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കൊച്ചി ലുലുമാളില്‍ വച്ച് നടന്നപ്പോഴാണ് ഈ ക്യൂട്ട് സംഭവം നടന്നത്.
‘സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായിട്ടുള്ള ഒരു പ്രതിനിധി എന്നുള്ള നിലയില്‍ മോള്‍ക്ക് എന്താണ് പറയാനുള്ളത് ?’ എന്ന് ചോദിച്ചാണ് തന്റെ മകളായി അഭിനയിച്ച ഐറ ഇസയ്ക്ക് കുഞ്ചാക്കോ ബോബന് മൈക്ക് നല്‍കിയത്. അതിന് കുട്ടിത്താരം പറഞ്ഞ മറുപടിയാണ് കുഞ്ചാക്കോ ബോബനടക്കം എല്ലാവരെയും അമ്പരപ്പിച്ചത്.
‘എനിക്ക് ഈ ലിജോ ചേച്ചിയെയും ചാക്കോച്ചന് അങ്കിളിനെയും ശരിക്കും എന്റെ അച്ഛനെയും അമ്മയെയും പോലെയാണ് തോന്നിയത്...’ എന്ന് ഐറ പറഞ്ഞത് കേട്ട് നെഞ്ചത്ത് കൈവച്ച് ‘അമ്മേ’ എന്ന് വിളിച്ചാണ് ചാക്കോച്ചനും മറ്റു താരങ്ങളും ചിരിച്ചു. അതിനു ബാക്കിയായി, ‘പിന്നെ ചാക്കോച്ചന് അങ്കിള്‍ എനിക്ക് മാജിക് കാണിച്ചു തന്നു, ഡാന്‍സൊക്കെ ചെയ്തു കാണിക്കും. എനിക്കത്രേയുള്ളൂ പറയാന്‍... നല്ല സെറ്റായിരുന്നു...’ എന്നും കുട്ടിത്താരമായ ഐറ പറഞ്ഞു.
അതു കേട്ട് മൈക്ക് വാങ്ങിയ ചാക്കോച്ചന്, ‘എന്റെ മോൻ പോലും എന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ല...’ എന്ന് ചിരിച്ചു കൊണ്ട് തഗ് മറുപടിയും നല്കി. ചാക്കോച്ചന്റെയും കുസൃതിക്കുരുന്നുകളുടെയും ഈ ക്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സോഷ്യൽ മീഡിയയിലൂടെയും മലയാളം സിനിമകളിലൂടെയും ശ്രദ്ധേയയായ ഒരു ബാലതാരമാണ് ഐറ ഇസ. പൃഥ്വിരാജ്-പാർവതി ചിത്രം 'ഐ നോബഡി' (I Nobody) എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഐറ മലയാളികൾക്ക് സുപരിചിതയായത്.

മലയാളസിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ് ‘ഉന്മാദം’. ഷാഹി കബീർ തിരക്കഥ എഴുതി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ സിനിമയിലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് എന്നാണ് ട്രെയിലർ നല്കുന്ന സൂചന.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം. ഈ മാസം 31ന് ചിത്രം തിയറ്ററുകളിലെത്തും.

Comments