ഇന്ത്യയുടെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി പട്ടം നേടിയ ശേഷം തമിഴിൽ ഇളയദളപതി വിജയ് യുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരത്തിന് ബോളിവുഡിന്റെ താരറാണിയാകാന്‍ അധികസമയം വേണ്ടിവന്നില്ല. അവിടെ നിന്ന് ബോളിവുഡും കടന്ന് ഹോളിവുഡിന്റെയും പ്രിയതാരമാകാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. ഗ്ലോബല്‍ ഐക്കണായ പ്രിയങ്ക അമേരിക്കന്‍ പോപ്പ് ഗായകന് നിക്ക് ജോനാസിനെയാണ് തന്റെ ജീവിതപങ്കാളിയാക്കിയത്.
നിക്കും പ്രിയങ്കയും തമ്മില്‍ പ്രയത്തിലാണെന്ന് കേട്ടതു മുതല്‍ ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നേക്കാള്‍ പത്തു വയസ്സു കുറവുള്ള നിക്കുമായുള്ള പ്രിയങ്കയുടെ പ്രണയം വളരെ വേഗത്തില്‍ നിലയ്ക്കുമെന്നും ഇനിയിപ്പോള്‍ വിവാഹത്തില്‍ കലാശിച്ചാല്‍ തന്നെ അധികനാള്‍ ആ ബന്ധം നീണ്ടു പോവില്ലെന്നുമാണ് പലരും പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി പവര്‍ കപ്പിള്‍സായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് താരദമ്പതിമാര്‍.
ഇപ്പോഴിതാ പ്രിയങ്ക ചോപ്രയോട് വിവാഹാഭ്യർത്ഥന നടത്തിയിട്ട് എട്ട് വർഷം പിന്നിടുവെന്ന് കുറിക്കുകയാണ് നിക്ക് ജൊനാസ്. ആ ദിവസം ആഘോഷമാക്കുന്ന നിക്ക്, ഗ്രീസിലെ മറക്കാനാവാത്ത വിവാഹാഭ്യർത്ഥനയുടെ ഒരു ഹൃദയംഗമമായ ഓർമ്മയും പങ്കുവെച്ചു.
‘‘8 വർഷം മുമ്പ് അവൾ അതെ എന്ന് പറഞ്ഞു...’’ എന്ന ക്യാപ്ഷനൊപ്പമാണ് നിക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടത്. ‘താങ്കള്‍ ചോദിച്ചതിന് വളരെ നന്ദി...’ എന്ന മറുപടി നല്കി പ്രിയങ്ക അത് സ്നേഹപൂർവ്വം വീണ്ടും പങ്കിടുകയും ചെയ്തിട്ടുണ്ട്.
മാജിക്കല്‍ പ്രൊപ്പോസലില്‍ എന്റര്ടെയ്ന്മെന്റ് മേഖലയിലെ ഏറ്റവും സെലിബ്രേറ്റഡ് കപ്പിള്‍സായി മാറിയ നിക്കും പ്രിയങ്കയും തങ്ങളുടെ പ്രണയം നിമിഷം കഴിയുന്തോറും കൂടുതല്‍ ശക്തമാക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സോഷ്യല്‍ മീഡിയ പോസ്റ്റ്.
വിവാഹത്തിന് മുമ്പ് പല തവണ നിക്കിന്റെയും പ്രിയങ്കയുടെയും പേര് ഒരുമിച്ച് കേട്ടെങ്കിലും 2017 ലെ മെറ്റ് ഗാല ഇവന്റിൽ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങൾ ബലപ്പെട്ടത്. 2018 ൽ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ നടന്ന ഒരു ഗംഭീര ചടങ്ങില്‍ വച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായി. 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾ തങ്ങളുടെ ആദ്യ കുട്ടിയായ മാൾട്ടി മേരി ചോപ്ര ജോനാസിനെ സ്വീകരിച്ചു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി ആണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മഹേഷ് ബാബു, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മന്ദാകിനി എന്ന കഥാപാത്രമായാണ് വാരാണസിയിൽ പ്രിയങ്ക എത്തുന്നത്. പ്രിയങ്കയുടെ ജന്മദിനത്തില് സംവിധായകൻ എസ്.എസ്. രാജമൗലി ‘വാരണാസി’യിലെ പ്രിയങ്കയുടെ പുതിയ ലുക്ക് റിലീസ് ചെയ്തിരുന്നു. മന്ദാകിനിയായി അഭിനയിക്കുന്ന താരത്തിന്റെ രണ്ട് വ്യത്യസ്തമായ സ്റ്റില്ലുകളാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. ‘‘അവൾ പുഞ്ചിരിക്കുമ്പോൾ കൃപ. അവൾ പുഞ്ചിരിക്കാത്തപ്പോൾ തീ... മന്ദാകിനി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയായിരുന്നു ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തിയത്.

Comments