ന്യൂഡല്‍ഹി : വഖഫ്ബോര്‍ഡില്‍ സംസ്ഥാനസര്‍ക്കാരിന്റെ ജോയന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റീവായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീംകോടതി തിരുത്തി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി തിരിച്ചത്. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ചായിരുന്നു വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവിന്റെ അവസാന വരി തിരുത്തുകയായിരുന്നു.
അഡ്മിനിസ്ട്രേറ്ററെ വേണ്ടെന്ന് വെച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. വഖഫ്ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാകുന്നത്. അതേസമയം വിധി വഖഫ്ബോര്‍ഡിന് താല്‍ക്കാലിക ആശ്വാസം മാത്രമാണ് ഈ വിധി. പകരം എക്സ് ഒഫീഷ്യോ അംഗമായി ജോ. സെക്രട്ടറിക്ക് തുടരാനാകും. അതേസമയം ഇത് വഖഫ്ബോര്‍ഡിന് പൂര്‍ണ്ണ ആശ്വാസം നല്കുന്ന കാര്യമല്ല.
സര്‍ക്കാര്‍ നിയോഗിച്ച ജോ. സെക്രട്ടറിയെ നീക്കിയെങ്കിലും വഖഫ്ബോര്‍ഡിന് സാമ്പത്തീകം അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാനുള്ള കാര്യങ്ങളിലെ നിയന്ത്രണം തുടരും. വലിയ സാമ്പത്തീക കാര്യങ്ങളില്‍ അടക്കം തീരുമാനം ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ മാത്രമേ എടുക്കാവൂ എന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം നയപരവും സാമ്പത്തീക കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി നിയന്ത്രണത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഇക്കാര്യത്തില്‍ ഷോണ്‍ ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ പെട്ടെന്ന് തീരുമാനം ഹൈക്കോടതി എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ ഹര്‍ജികളില്‍ നാളെയാണ് വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ മറുപടി നല്‍കേണ്ടത്. വഖഫ്ബോര്‍ഡിന്റെ ഭരണവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നാഴെയാണ് ഹൈക്കോടതി വിധി പറയാനിരിക്കുന്നത്.

Comments