ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന സമരം ഇന്നും തുടരാന്‍ സിജെപി തീരുമാനം. അര്‍ദ്ധരാത്രി വൈകിയും കണോട്ട് പ്ലേസ് പരിസരത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സമരക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അനിശ്ചിതകാല സമരം ഇന്നലെ അര്‍ദ്ധരാത്രിയും സംഘര്‍ഷഭരിതമായി. ഡല്‍ഹിയില്‍ അര്‍ദ്ധരാത്രിയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി എന്നാണ് വിവരം. കോണാട്ട് പ്ലേസില്‍ കല്ലേറും ലാത്തി ചാര്‍ജും നടന്നു. പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാത്രി ഏറെ വൈകിയും പാര്‍ലമെന്റ് പരിസരത്ത് വലിയ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് എത്തിയേക്കാം എന്ന വിലയിരുത്തലിലായിരുന്നു നടപടി. അതേസമയം സമരം കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കിയിട്ടുണ്ട്. നിര്‍ണായകമായ പല ബില്ലുകളും അവതരിപ്പിക്കപ്പെടേണ്ട പാര്‍ലമെന്റ് തടസപ്പെടുന്നതും തന്ത്രപ്രധാന മേഖലകളിലേക്ക് പ്രതിഷേധം എത്തുന്നതും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതിനിടയില്‍ ജിതേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലും നിരാഹാരം തുടരുന്ന സോനം വാങ് ചുകിനെ ബിജെപി കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയായിരുന്നു മന്ത്രിമാര്‍ സോനവുമായി കൂടിക്കാഴ്ച നടത്തിയത്. മുമ്പ് ജെ പി നദ്ദ പ്രതിഷേധക്കാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിലുള്ള വിദ്യാര്‍ത്ഥികളേയും ജെ പി നദ്ദ സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ എത്രയും വേഗം സമവായം കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Comments