മുംബൈ: ശസ്ത്രക്രിയയെക്കുറിച്ചും ഐസിയു ചികിത്സയെക്കുറിച്ചും തന്റെ ബ്ലോഗിൽ എഴുതിയത് ആരാധകർക്കിടയിൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ താൻ പൂർണ്ണ ആരോഗ്യവാനാണെന്നും തന്റെ വാക്കുകൾ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ രംഗത്തെത്തി. തനിക്ക് യാതൊരുവിധ ശസ്ത്രക്രിയയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന തോൽക്കുകയും മെസ്സിക്ക് നിരാശ നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തെക്കുറിച്ചാണ് താൻ എഴുതിയതെന്നാണ് താരം വ്യക്തമാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ഘട്ടവുമായി ഇതിനെ ഉപമിക്കുക മാത്രമാണ് ചെയ്തത്. ഒരു ചാമ്പ്യൻ പരാജയപ്പെടുമ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, എന്നാൽ ആളുകൾ ഇത് തനിക്ക് സംഭവിച്ചതാണെന്ന് തെറ്റായി ധരിക്കുകയായിരുന്നുവെന്നും അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു.
2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന തോറ്റതിനെയും ലയണൽ മെസ്സിയുടെ നിരാശയെയുമാണ് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷമോ ഐസിയു വാസത്തിനു ശേഷമോ വീട്ടിലെത്തി സ്വന്തം തകർന്ന അവസ്ഥയുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന ഒരു രോഗിയെപ്പോലെയാണ്, ഒരു ചാമ്പ്യൻ പരാജയപ്പെടുമ്പോൾ ആ കടുത്ത നിരാശയേയും മാനസിക സംഘർഷത്തേയും നേരിടേണ്ടി വരുന്നത് എന്ന അർത്ഥത്തിലാണ് അദ്ദേഹം ആ കുറിപ്പ് എഴുതിയത്.
എന്നാൽ ഈ കുറിപ്പ് വായിച്ച ആരാധകർ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നോ ശസ്ത്രക്രിയ കഴിഞ്ഞെന്നോ തെറ്റായി ധരിക്കുകയായിരുന്നു. തന്റെ ആരോഗ്യത്തെക്കുറിച്ചല്ല, മറിച്ച് അർജന്റീനയുടെയും മെസ്സിയുടെയും ലോകകപ്പ് തോൽവിയെക്കുറിച്ചാണ് താൻ ആ ഉദാഹരണത്തിലൂടെ പറഞ്ഞതെന്ന് വ്യക്തമാക്കി അദ്ദേഹം പിന്നീട് രംഗത്തുവരികയും ചെയ്തു.
“ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐസിയുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം. നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതിൽ ശരിയോ തെറ്റോ ഇല്ല,” എന്നായിരുന്നു ബച്ചന്റെ ബ്ലോഗ് പോസ്റ്റ്.

Comments