മുംബൈ: വരാനിരിക്കുന്ന 2026-2027 ആഭ്യന്തര ക്രിക്കറ്റ് സീസണിലേക്ക് പുതിയ ചില നിയമ മാറ്റങ്ങൾ കൊണ്ടുവരാൻ ബി.സി.സി.ഐ തയാറെടു ക്കുന്നു. റെഡ് ബോൾ ക്രിക്കറ്റിൽ അവസാന ഇന്നിംഗ്സ് ഉപേക്ഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതും ബൗളർമാർക്ക് കർശന ശിക്ഷ നൽകുന്നതു മാണ് പ്രധാന മാറ്റങ്ങൾ. മെർലിബോൺ ക്രിക്കറ്റ് ക്ലബ്ബ് നിർദ്ദേശിച്ച ഈ ഭേദഗതികൾ ബി.സി.സി.ഐ അംഗീകരിക്കുകയായിരുന്നു.
ബൗളർമാർക്ക് കടുത്ത ശിക്ഷ: മനഃപൂർവ്വം ഫ്രണ്ട് ഫൂട്ട് നോ ബോളോ പിച്ചിൽ കുത്താത്ത പന്തുകളോ എറിയുന്ന ബൗളർമാരെ ആ മത്സരത്തിൽ നിന്ന് പൂർണ്ണമായും സസ്പെൻഡ് ചെയ്യും. മുൻപ് അന്നത്തെ ഇന്നിംഗ്സിൽ മാത്രമായിരുന്നു വിലക്ക്. പന്ത് മനഃപൂർവം എറിഞ്ഞതാണോ എന്ന് തീരുമാനിക്കുന്നത് ഓൺ-ഫീൽഡ് അമ്പയർമാരായിരിക്കും. ദിവസത്തെ അവസാന ഓവറിൽ വിക്കറ്റ് വീണാലും ആ ഓവർ പൂർണ്ണമായി എറിഞ്ഞു തീർക്കണം. മുൻപ് വിക്കറ്റ് വീണാൽ അപ്പോൾ തന്നെ അന്നത്തെ കളി നിർത്തുമായിരുന്നു.
ഇന്നിംഗ്സ് ഉപേക്ഷിക്കാൻ കഴിയില്ല: മത്സര ഫലങ്ങളിൽ കൃത്രിമത്വം കാണിക്കുന്നത് തടയാനായി, റെഡ് ബോൾ മത്സരങ്ങളിലെ അവസാന ഇന്നിംഗ്സ് ഇനിമുതൽ ടീമുകൾക്ക് ഉപേക്ഷിക്കാനോ ഡിക്ലെയർ ചെയ്യാനോ സാധിക്കില്ല. ഏകദിന മത്സരങ്ങളിലെ ഡ്രിങ്ക്സ് ബ്രേക്കുകളിൽ ഹെഡ് കോച്ചുമാർക്ക് പിച്ചിലേക്ക് വരാൻ അനുമതിയുണ്ടാകും. ബൗളർ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് വിക്കറ്റ് കീപ്പർമാരുടെ ഗ്ലൗസ് സ്റ്റമ്പിന് പിന്നിലുണ്ടായാൽ മതിയാകും. മുൻപ് ബൗളർ റൺ-അപ്പ് തുടങ്ങുമ്പോൾ തന്നെ ഗ്ലൗസ് സ്റ്റമ്പിന് പിന്നിൽ വയ്ക്കണമായിരുന്നു.
അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയോടെ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. എന്നാൽ ഐ.പി.എല്ലിൽ ഈ മാറ്റങ്ങൾ ബാധകമാണോ എന്ന് വ്യക്തമല്ല. പുതിയമാറ്റം സംസ്ഥാന അസോസിയേഷനുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Comments