തിരുവനന്തപുരം: വഖഫ്ബോര്‍ഡ് വിഷയത്തില്‍ അമുസ്ളീങ്ങളായ രണ്ടുപേരെ വെച്ചുകൊള്ളാമെന്ന് പറഞ്ഞത് കഴിഞ്ഞ ഇടതു സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ കോടതിക്ക് മുന്നിലുള്ള ഹര്‍ജികള്‍ തള്ളണമെന്നാണ് നിലവിലെ സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും പ്രതിപക്ഷം വിചാരിച്ചാല്‍ പ്രതിക്കൂട്ടിലാകില്ലെന്നും പറഞ്ഞു. മന്ത്രിസഭാ തീരുമാനം വിവരിക്കാന്‍ എത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
2025 ലായിരുന്നു കേന്ദ്രം എല്ലാ എതിര്‍പ്പുകളെയും മറികടന്ന് പുതിയ നിയമം കൊണ്ടുവന്ന് വഖഫ് പുനസംഘടിപ്പിച്ചത്. രണ്ട് അമുസ്ളീങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വേണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പുതിയ വഖഫ് നിയമത്തിന് തൊട്ടുപിന്നാലെ ആദ്യമായി വഖഫ് ബോര്‍ഡ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. നിയമത്തിലെ രണ്ട് അമുസ്ളീങ്ങളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ അവരെ പിന്നീട് നിയമിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതിന് ശേഷം നാലു ഹര്‍ജികളാണ് ഹൈക്കോടതിയില്‍ വന്നത്. സര്‍ക്കാര്‍ ഇതുവരെ മുസ്ളീം വിഭാഗത്തിലെ വിവിധ വകുപ്പുകളിലെ പ്രതിനിധികളെ വെച്ചിട്ടില്ലെന്നും രണ്ട് അമുസ്ളീങ്ങള്‍ വേണമെന്ന നിയമം പാലിക്കുകയും ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ മൂന് കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് വെക്കാം ഹര്‍ജികള്‍ തള്ളണമെന്നാണ് ഹൈക്കോടതിയില്‍ പറഞ്ഞത്.
ഇതിന് മീതെയൊണ് വഖഫ്ബോര്‍ഡ് സുപ്രീംകോടതിയില്‍ പോയത്. നേരത്തേ തന്നെ അമുസ്ളീം അംഗങ്ങളെ നിയമിച്ചുകൊള്ളാമെന്ന് പറഞ്ഞത് കഴിഞ്ഞ സര്‍ക്കാരാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ ഇപ്പോള്‍ നടത്തുന്നത് വര്‍ഗ്ഗീയ പ്രചരണമാണ്. ഇപ്പോഴത്തെ സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടാണ് വഖഫ്ബോര്‍ഡ് സുപ്രീംകോടതിയില്‍ എത്തിയതെന്നും പറഞ്ഞു.

Comments