തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കാണാനും സംസാരിക്കാനും ഒരുമിച്ചൊരു സെല്‍ഫിയെടുക്കാനും ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. അതില്‍ ആരാധകര്‍ മാത്രമല്ല മറ്റ് സെലിബ്രിറ്റികളും പെടാറുണ്ട്. അപ്പോള്‍പ്പിന്നെ നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ തങ്ങളുടെ റീല്‍സ് വീഡിയോ അല്ലെങ്കില്‍ തങ്ങളുടെ ഒരു ചിത്രം കണ്ടാല്‍ എന്താകും അവസ്ഥ.
ഇപ്പോഴിതാ അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ തനിക്ക് കിട്ടിയ ഒരു സര്‍പ്രൈസ് പങ്കിടുകയാണ് മലയാളികളുടെ പ്രിയതാരം അന്ന രേഷ്മ രാജന്. നയന്‍താരയുടെ പ്രൊഫൈല്‍ വോളില്‍ തന്റെയൊരു റീല്‍സ് വീഡിയോ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും ഒരു ചെറിയ ഹൃദയാഘാതം പോലും വന്നു പോയെന്നുമാണ് അന്ന രാജന് കുറിച്ചത്.
‘‘ഒരു നിമിഷം, ഇൻസ്റ്റാഗ്രാം തകർന്നു എന്ന് എനിക്ക് തോന്നി... നയൻതാര മാഡത്തിന്റെ പ്രൊഫൈലിൽ ഇത് കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ ഹൃദയാഘാതം വന്നു...’’ എന്നാണ് സ്ക്രീന്‍ഷോട്ട് സഹിതം പങ്കിട്ട് അന്ന രാജന് കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ബഗ് എന്ന ഹാഷ് ടാഗിനൊപ്പമാണ് അന്നയുടെ പോസ്റ്റ്. ഒപ്പം നയന്‍താരയെയും വിഘ്നേഷ് ശിവനെയും ടാഗ് ചെയ്താണ് അന്ന പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

Comments