ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജിലുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. നാടന്‍ പെണ്‍കുട്ടി സ്റ്റൈലില്‍ നിന്ന് അല്‍പ്പം മാറി അല്‍പ്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും താരം മികച്ച രീതിയില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് താരം. വ്യത്യസ്ത ഔട്ട്ഫിറ്റുകളില്‍ വ്യത്യസ്ത സ്റ്റൈലില്‍ തിളങ്ങുന്ന ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളും താരം അതിലൂടെ പങ്കിടാറുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരാറുള്ളത്.
ഇപ്പോഴിതാ പതിവ് നാടന്‍ ശൈലിയില്‍ നിന്ന് മാറി ഹോട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. സാധാരണ ശൈലിയില്‍ നിന്ന് മാറി വ്യത്യസ്തമായ രീതിയില്‍ എങ്ങനെ കാണപ്പെടുന്നുവെന്ന് അറിയാനുള്ള സന്തോഷത്തിനായി അങ്ങനെയൊരു മാറ്റം ആവശ്യമാണ് എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
‘‘ചിലപ്പോൾ, നിങ്ങൾക്ക് ഒരു മാറ്റം ആവശ്യമാണ്. ഇടയ്ക്കിടെ നിങ്ങളുടെ രൂപഭാവമോ പതിവ് ശൈലിയോ മാറ്റാൻ ശ്രമിക്കുക- സ്ഥിരമായിട്ടല്ല, ഒരു മാറ്റത്തിനായി മാത്രം. നിങ്ങളുടെ സാധാരണ ശൈലിയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ നിങ്ങൾ എങ്ങനെ കാണപ്പെടുന്നുവെന്ന് കാണാനുള്ള സന്തോഷം. അത്രമാത്രം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
കാഷ്വൽ ബ്ലാക്ക് ഹൈ-ലോ അസിമട്രിക് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. സ്പാഗെട്ടി സ്ട്രാപ്പുകളും ഡീപ്പ് വി -നെക്ക്ലൈനും സ്കല്ലോപ്പ്ഡ് ലെയ്സ് ട്രിം ഡീറ്റെയിലിംഗും ഉള്ള ഒരു ടെക്സ്ചർഡ് സ്മോക്ക്ഡ് ബോഡിസും പിന്നില്‍ കാസ്കേഡ് നീളവും മുന്നില്‍ മുട്ടോളം നീളവുമുള്ള റിലാക്സ്ഡ് എംപയർ വെയ്സ്റ്റ് ഫ്ലോയി സ്കർട്ടുമാണ് ഈ ഔട്ട്ഫിറ്റിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നത്. ഒപ്പം ബ്ലാക്ക് ബ്രാൻഡഡ് ജാക്കാർഡ് സ്ട്രാപ്പുള്ള കോയിന് പഴ്സ് ഘടിപ്പിച്ച ക്ലാസിക് മോണോഗ്രാം ക്യാൻവാസിലുള്ള ലൂയി വിറ്റൺ മൾട്ടി പോച്ചെറ്റ് ആക്സസോയേഴ്സ് ക്രോസ്ബോഡി ബാഗും താരം ധരിച്ചിട്ടുണ്ട്.
താരം പങ്കിട്ട ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി. താരത്തിന്റെ പുതിയ ലുക്കിനെ പിന്തുണയ്ക്കുന്നവരും വിമര്‍ശന കമന്റുകള്‍ കുറിക്കുന്നവരുമുണ്ട്. ‘ഇന്നലെ സെറ്റ് മുണ്ട് ഉടുത്തു കണ്ട കൊച്ചാ...അടിപൊളി ആയിട്ടുണ്ട്...’, സൂപ്പര്‍ ഹോട്ട് അനുശ്രീ’ എന്നീ കമന്റുകള്‍ക്കൊപ്പം ‘ഇത് അനുശ്രീ തന്നെയാണോ?, നമ്മുടെ സംസ്ക്കാരത്തിന് ചേർന്നതാണോ ഈ വേഷം’ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും നിറയുന്നുണ്ട്.

Comments