കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതി വിമര്‍ശിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് നോട്ടീസ്. സുധീര്‍ കല്ലന് തലശ്ശേരി കോടതിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അറസ്റ്റ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ട് പാലിച്ചില്ല എന്ന കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരും. നേരത്തേ കേസില്‍ ഡോ. എം.കെ. റാമിന് രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്ന ആക്ഷേപം ശക്തമാണ്. നേരത്തേ അറസ്റ്റിലായ എം.കെ. റാമിനെ അറസ്റ്റിന്റെ പ്രാഥമിക നടപടി പോലും പാലിച്ചില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഡോ. റാമിനെ കോടതിയില്‍നിന്നു വിട്ടയയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിന്റെ മാതാപിതാക്കളായ ലതയും രാജനും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വെക്കണമെന്നും ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നു തന്നെ മാറ്റണമെന്നുമാണ് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചത്. റാമിനെ രക്ഷിക്കാന്‍ പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നു എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഉന്നയിച്ചത്.
ഈ സാഹചര്യത്തില്‍ പുതിയ അന്വേഷണസംഘം എം.കെ. റാമിനെ വീണ്ടും അറസ്റ്റ ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണസംഘം നല്കിയ അപേക്ഷ ഇന്ന് അത് കോടതി പരിഗണിക്കുന്നുണ്ട്. കോടതി അനുമതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യും. സുപ്രീംകോടതി നേരത്തേ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടയില്‍ അദ്ധ്യാപിക സംഗീതയ്ക്ക് എതിരേയും നിതിന്‍രാജിന്റെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. സംഗീതയ്ക്ക് നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാനൊരുങ്ങുകയാണ് നിതിന്‍രാജിന്റെ കുടുംബം. ഇന്നലെ ഹൈക്കോടതി ഡിവൈഎസ്പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഡോ. റാമിന് തലശേരി എസ്.സി/എസ്.ടി. പ്രത്യേകകോടതിയില്നിന്നു ജാമ്യം ലഭിക്കാനിടയായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടും. പ്രതിയുമായി ബന്ധപ്പെട്ടവരുടെ വിളി വിവരങ്ങളടക്കം പരിശോധിക്കാന്‍ നിര്‍ദേശിക്കും. അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കണമെന്ന സുപ്രീം കോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതു ഗൂഡാലോചനയുടെ ഭാഗമായാണെന്നും കോടതി നിരീക്ഷിച്ചു.
അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. പ്രതിയില്‍നിന്നു പാരിതോഷികം വാങ്ങിയതായി സംശയിക്കണം. പണത്തിനുമീതേ പരുന്തും പറക്കില്ലെന്ന സ്ഥിതിയാണ്. കാശുള്ളവന് എന്തുമാകാമെന്ന ഹുങ്കാകാം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഭരണനിര്‍വഹണത്തിലെ പരാജയമാണിത്. പ്രതി പോയിടത്തെല്ലാം പോലീസ് പിന്നാലെ പോയി ഫുഡ് അടിച്ച് ആഘോഷമാക്കി. അയാള്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ, പുറത്തിറങ്ങാന്‍ പഴുതിട്ട് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ പോലീസ്.
ഡിവൈ.എസ്.പിക്കു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം അറിയിക്കണമെന്ന് അറിയാഞ്ഞിട്ടാണോ? ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്? ഡിവൈ.എസ്.പിയുടെ നടപടി ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഡാലോചനയുടെ ഫലമാണ്. ഓണ്‍ലൈന്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ നിതിന്‍ ആത്മഹത്യചെയ്തു എന്നൊക്കെയുള്ള പോലീസിന്റെ വാദം ജനം വിശ്വസിക്കില്ല. ഓണ്‍ലൈന്‍ വായ്പാ കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പോലീസ് ആരുടെ കൂടെയാണ് നില്ക്കുന്നതെന്നു ജനം കാണുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞ് അന്വേഷണസംഘത്തെ മാറ്റി തലയൂരാനാണ് ശ്രമമെന്നും കോടതി പറഞ്ഞു.
പ്രതിയെ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുമായി അന്വേഷണോദ്യോഗസ്ഥന് നാളെ ഹാജരാകാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച അറസ്റ്റ് മാനദണ്ഡം പാലിക്കാന്‍ എന്തുചെയ്തെന്ന് സത്യവാങ്മൂലം നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ജാമ്യക്കോടതിയും സമര്‍പ്പിക്കണം.
അറസ്റ്റിന്റെ കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാല്‍ ജാമ്യക്കോടതികള് ഇത് കൃത്യമായി പരിശോധിക്കണമെന്നു ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. അത്തരത്തില്‍ സൂക്ഷ്മപരിശോധന നടന്നോയെന്ന് പ്രത്യേകകോടതി ജഡ്ജി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Comments