തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങിനിന്ന താരമാണ് സിമ്രാൻ. 90-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളായിരുന്നു അവർ. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മുൻനിര നായകന്മാർക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച സിമ്രാന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, വിവാഹശേഷമുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് നടി പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് തിരിച്ചെത്തിയപ്പോൾ തനിക്ക് സിനിമകളിൽ അവസരം ലഭിച്ചില്ല. പകരം സീരിയലുകളിലേക്കാണ് ക്ഷണം ലഭിച്ചതെന്നാണ് സിമ്രാന് പറയുന്നത്.
'ഞാൻ സിനിമയിൽ വന്ന് 1996 മുതൽ 2003 വരെ അഭിനയിച്ചു. 2003 ലായിരുന്നു എന്റെ വിവാഹം. കല്യാണം കഴിഞ്ഞതോടെ കുറച്ചുനാൾ വീട്ടിലിരിക്കാം എന്ന് ഞാനാണ് തീരുമാനിച്ചത്. അതുകഴിഞ്ഞ് എനിക്ക് തിരികെ വരണമെന്ന് തോന്നി.ഞാൻ തിരിച്ചുവന്നപ്പോൾ എനിക്ക് സിനിമയൊന്നുമില്ലായിരുന്നു. അങ്ങനെയാണ് ഞാൻ ടെലിവിഷനിലേക്ക് പോകുന്നത്. ജയ ടിവിയിൽ 'സിമ്രാൻ തിരൈ' എന്നൊരു സീരിയൽ ചെയ്തു. അതിന് ശേഷമാണ് 'വാരണം ആയിരം' തുടങ്ങിയ സിനിമകളിലൊക്കെ ചെയ്യുന്നത്. സഹനടിയായാണ് ഞാനതിൽ അഭിനയിച്ചത്. സഹനടിയായി അഭിനയിച്ചപ്പോൾ എനിക്ക് ഇൻസെക്യൂരിറ്റി ഒന്നും ഫീൽ ചെയ്തിട്ടില്ല. കാരണം, എനിക്ക് ജോലി ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ,' സിമ്രാൻ പറഞ്ഞു. ഗോപിനാഥിന് നൽകിയ പോഡ്കാസ്റ്റിലായിരുന്നു പ്രതികരണം.
അതേസമയം രജനികാന്ത് നായകനാകുന്ന ' ധര്മ്മന്' ആണ് സിമ്രാന് നായികയായി എത്തുന്ന പുതിയ ചിത്രം. ' പേട്ട' എദ്ദ സിനിമയ്ക്ക് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അശ്വത് മാരിമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments