തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരന്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നും അതില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പറഞ്ഞു. ഇന്ന് രാവിലെ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പ്രതികരണം.
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് സര്‍ക്കാരല്ലെന്നും പ്രശാന്തിനെ ആദ്യം ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ നേതാവ് മുഖ്യമന്ത്രിയായ കാലത്താണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ യുഡിഎഫ് സര്‍ക്കാര്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്പ്പിച്ചുകഴിഞ്ഞാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ. അന്വേഷണ ഉദ്യോഗസ്ഥരെ ഞങ്ങള്‍ വിളിച്ചുവരുത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ സര്‍ക്കാരിന് അസംതൃപ്തിയുണ്ട്. ഈ മാസം കുറ്റപത്രം ഉണ്ടാകുമെന്ന് കരുതുന്നു. അല്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ പ്രതികരിക്കും.
അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ സര്‍ക്കാരിന് നോക്കി നില്‍ക്കാനാകില്ല. ഈ മാസവും അന്വേഷണസംഘം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങളുടെ അതൃപ്തി കോടതിയില്‍ അറിയിക്കുമെന്നും പറഞ്ഞു. ഇന്ന് രാവിലെയാണ് പി.എസ്. പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. കൊല്ലം പോലീസ് ക്ലബ്ബിലേക്കാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് നടപടിയുണ്ടാകുക. 2025 ല്‍ ദ്വാരപാലക പാളികളില്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോയത് 2019 ലെ സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനാണെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. കൊല്ലം എ.സി.പി. അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൊല്ലം പോലീസ് ക്ലബ്ബിലേക്ക് എത്തിച്ചേരും. എസ്.പി. ശശിധരന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടേയ്ക്ക് എത്തും.

Comments