തിരുവനന്തപുരം: ഡല്‍ഹിയിലെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചതിന് വിസ്മയ മോഹന്‍ലാലിന് പിന്നാലെ സൂപ്പര്‍താരം മോഹന്‍ലാലിന് നേരെയും സൈബര്‍ ആക്രമണം. മോഹന്‍ലാലിന്റെ സാമൂഹ്യമാധ്യമ പേജുകള്‍ക്ക് കീഴിലെത്തി അസഭ്യവര്‍ഷമാണ്. മകളെ മര്യാദ പഠിപ്പിക്കണം എന്ന രീതിയിലൊക്കെയാണ് ആക്രമണം നീളുന്നത്.
മോഹന്‍ലാല്‍ ലോകകപ്പ് നേടിയ സ്പെയിനെ അഭിനന്ദിച്ച് നടത്തിയ പോസ്റ്റുകള്‍ക്ക് കീഴില്‍ വരെ ആക്ഷേപമാണ്. മകളെ വകതിരിവ് പഠിപ്പിക്കണമെന്നും പിതാവിന്റെ ചെലവില്‍ വിദേശത്ത് താമസിച്ചുകൊണ്ട് ഭാരതത്തെ പഠിപ്പിക്കാന്‍ വരരുതെന്നും കമന്റില്‍ പറയുന്നു. മോഹന്‍ലാലിനെ ഭീഷണിമുഴക്കിയും കമന്റുകളുണ്ട്. എംപുരാന് സമയത്ത് ഒരു ഷോക്ക് തന്നിട്ടും പഠിക്കാതെ വീണ്ടും വരികയാണെന്നും പറയുന്നു.
സിനിമ നല്ലതാണെങ്കിലും കാണില്ലെന്നും പറയുന്നു. കേരളത്തിലെ മറ്റ് വിഷയങ്ങളിലൊന്നും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ചോദിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പിയെയും അനുകൂലിക്കുന്നവരാണ് സൈബര്‍ ആക്രമണത്തിനു പിന്നില്‍. നേരത്തേ സമരത്തെ പിന്തുണച്ച യുവനടന്മാരായ ടൊവീനോയ്ക്കും കുഞ്ചാക്കോ ബോബനും എതിരേ സൈബര്‍ ആക്രമണം നടന്നിരുന്നു.
പ്രതിഷേധിക്കുന്ന പൗരന്മാരോട് രാജ്യം ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് നേരത്തേ ഡല്‍ഹി സമരത്തില്‍ വിസ്മയ പോസ്റ്റ് ഇട്ടിരുന്നു. മഹാനടന്റെ മകളായതുകൊണ്ട് ഇത്തരം പോക്രിത്തരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇതിനു ചുവട്ടിലെ ഒരു കമന്റ്. കാര്യങ്ങള്‍ മനസിലാക്കി മകളെ മോഹന്‍ലാല്‍ പിന്തിരിപ്പിക്കണമെന്നും ആവശ്യവുമുണ്ട്.
സൂപ്പര്‍സ്റ്റാറിനു കിട്ടേണ്ട എല്ലാ പദവിയും രാജ്യം താങ്കള്‍ക്കു നല്കി ബഹുമാനിക്കുമ്പോള്‍ മകള്‍ രാജദ്രോഹികളായ പാറ്റാ സംഘത്തിനുവേണ്ടി നിലകൊള്ളുന്നത് ശരിയാണോ എന്നാണ് ഒരു പോസ്റ്റ്. അഭിനയരംഗത്ത് ചുവടുറപ്പിക്കുംമുമ്പേ രാഷ്ട്രീയ പ്രസ്താവനകളുമായി എടുത്തു ചാടുന്നത് ശരിയാണോ എന്നും കേരളത്തിലെ പി.എസ്.സി. തട്ടിപ്പുകള്‍ വിസ്്മയ കണ്ടില്ലേ എന്നുമുള്ള ചോദ്യങ്ങളും കമന്റ് ബോക്സിലുണ്ട്. വിസ്്മയയെ അനുകൂലിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിസ്മയ നായികയായ ആദ്യ സിനിമ 'തുടക്കം' ഓഗസ്റ്റ് ഏഴിനാണു റിലീസ് ചെയ്യുന്നത്.

Comments