ഭാര്യ മാന്യത ദത്തിന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടന് സഞ്ജയ് ദത്ത്. ജൂലൈ 22-ന് ആയിരുന്നു മാന്യത ദത്തിന്റെ ജന്മദിനം. ഭാര്യയ്ക്കൊപ്പമുളള മനോഹര ചിത്രങ്ങളും സഞ്ജയ് ദത്ത് പങ്കുവച്ചിട്ടുണ്ട്.
'എന്റെ പ്രിയപ്പെട്ട മാമയ്ക്ക് പിറന്നാള്‍ ആശംസകള്‍, നീയാണ് ഏറ്റവും മികച്ച അമ്മയും ഭാര്യയും സുഹൃത്തും, ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന വ്യക്തിയും. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതിനും മനോഹരമായ രണ്ട് മക്കളെ എനിക്ക് നല്‍കിയതിനും നന്ദി. ഈ വര്‍ഷം മുതല്‍ നിനക്ക് എല്ലാം ഭംഗിയായി ചെയ്യാന്‍ കഴിയട്ടെ എന്ന് ഞാന്‍ ഭോലേ നാഥിനോട് പ്രാര്‍ത്ഥിക്കുന്നു. നിന്റെ വിജയത്തിനും സന്തോഷത്തിനുമായി ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു, ലവ് യു മാം, ഹാപ്പി ബര്‍ത്ത്ഡേ, ജയ് ഭോലേ നാഥ്'', സഞ്ജയ് ദത്ത് കുറിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2008 ഫെബ്രുവരിയില്‍ ഗോവയില്‍ വെച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു സഞ്ജയും മാന്യതയും വിവാഹിതരായത്. അന്നുതൊട്ടിന്നോളം, സഞ്ജയ് ദത്തിന്റെ വ്യക്തിജീവിതത്തിലെയും സിനിമാജീവിതത്തിലും അദ്ദേഹത്തിന് താങ്ങും തണലുമായി മാന്യത കൂടെയുണ്ട്.
2010 ഒക്ടോബറിലാണ് ഈ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. ഷാറാന്‍ , ഇഖ്റ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സഞ്ജയ് ദത്തും മാന്യതയും തങ്ങളുടെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

Comments