ഡല്‍ഹിയില്‍ സിജെപി യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളിലും അതിനെതിരായ പോലീസ് നടപടിയിലും നിലപാട് വ്യക്തമാക്കി നടന് മാധവ് സുരേഷ്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേല്‍ ബലപ്രയോഗം നടത്തുകയാണെന്ന് മാധവ് പറയുന്നു. പ്രതിപക്ഷം വിദ്യാര്‍ഥികളെ രാഷ്ട്രീയലക്ഷ്യത്തോടെ കരുവാക്കുകയാണെന്നും മാധവ് ആരോപിച്ചു. തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും സമരവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ പ്രതികരണം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകേണ്ടി വരുമെന്നും മാധവ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.
‘ഇവിടെ സംഭവിക്കുന്നത് കുഴപ്പം പിടിച്ച കാര്യങ്ങളാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കുമേല്‍ ബലപ്രയോഗം നടത്തുന്നു. ഭരിക്കുന്നവരുമായി ആരോഗ്യകരമായ മത്സരത്തിന് നേതൃത്വം നല്കേണ്ടവര് ജനങ്ങളെ വഞ്ചിച്ച് അവരുടെ അജന്‍ഡ നടപ്പാക്കുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാജ്യത്തെ സാധാരണക്കാരാണ് പാരാജയപ്പെടുന്നത്.
ഇതിനെല്ലാം സമാധാനപരമായ പരിഹാരം ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോഴത് അസാധ്യമാണെന്നാണ് തോന്നുന്നത്. രാജ്യമാണ് എപ്പോഴും വലുത്.
എന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ സ്വാഭാവികമായും നിരാശരാകും. കണ്ണുതുറന്ന് എന്താണ് നടക്കുന്നതെന്ന് കാണൂ. വിദ്യാര്‍ത്ഥികളെ ഒരുവിഭാഗം ആക്രമിക്കുന്നു, മറ്റൊരു വിഭാഗം അവരെ കരുവാക്കുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശരിക്കും ചിന്തയുണ്ടെങ്കില്‍ ഒരിക്കലും ഇതൊരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റില്ല. ഓരോ ഇന്ത്യക്കാരനും ഇത് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
അനാവശ്യമായ മോശം സന്ദേശങ്ങള്‍ക്കുളള മറുപടി അതേ ഭാഷയിലായിരിക്കും. ഇന്ത്യയോടുളള സ്നേഹത്തേക്കാള്‍ വലുതാണ് ബിജെപിയോട് ചിലരുടെ വിരോധമെന്ന് അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ അപൊളിറ്റിക്കല്‍ ആണ്. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന് മുന്‍ഗണന നല്കുന്ന ഒരു പാര്‍ട്ടി രൂപവത്കരിക്കപ്പെടുന്നതുവരെ ഞാന്‍ അങ്ങനെ തുടരും’ മാധവ് കുറിച്ചു.

Comments