മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമാണ് അഭിലാഷ് പിളള. ഇപ്പോള്‍ അഭിലാഷ് പിളള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നടി അമലാപോളിനൊപ്പമുളള ചിത്രവും വൈകാരികമായ കുറിപ്പുമാണ് അഭിലാഷ് പിളള പങ്കുവച്ചത്. അഭിലാഷ് പിളള ആദ്യമായി തിരക്കഥയൊരുക്കിയ ' കടാവര്‍' എന്ന തമിഴ് ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് അമല പോള്‍ ആയിരുന്നു.
ചിത്രത്തിന്റെ നിര്‍മ്മാണ വേളയിലെ അവിസ്മരണീയമായ അനുഭവം ഓര്‍ത്തെടുത്തുകൊണ്ട് അമല പോളിനൊപ്പമുളള പുതിയ ചിത്രം പങ്കുവച്ചാണ് അഭിലാഷ് പിളള തന്റെ നന്ദിയും സ്നേഹവും അറിയിച്ചിരിക്കുന്നത്.
'' കഥ എനിക്കിഷ്ടമായി അഭി ഞാന്‍ പ്രൊഡ്യൂസ് ചെയ്യട്ടെ ഈ സിനിമ, ചെന്നൈയില്‍ വെച്ച് 6 വര്‍ഷം മുന്നേ ഞാന്‍ ജീവിതത്തില്‍ കേട്ട ഏറ്റവും നല്ല ചോദ്യം, മറുപടി പറയാന്‍ പോലും കഴിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമിഷമായിരുന്നു അന്ന് എനിക്കത്, കടാവറിലൂടെ എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയ ദൈവം എന്ന് തന്നെ എനിക്ക് പറയാന്‍ കഴിയുന്ന വ്യക്തിയേ കുറച്ചു നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു ചില കഥക്കും കഥാപാത്രങ്ങള്‍ക്കും അവസാനമില്ല ഇനിയും തുടരും'', അഭിലാഷ് പിളളയുടെ വാക്കുകള്‍.

അഭിലാഷ് പിളളയുടെ രചനയില്‍ അനൂപ് പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' കടാവര്‍'. അമലാ പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. അമല പോള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ രിത്വിക, മുനിഷ്കാന്ത്, ത്രിഗുണ്‍, ഹരീഷ് ഉത്തമന്, അതുല്യ രവി എന്നിവരും അണിനിരന്നിരുന്നു.

Comments