കൊച്ചി: ഡല്‍ഹിയില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് കൊച്ചിയില്‍ നടത്തിയ വേടന്റെ പരിപാടിയില്‍ സംഘാടകര്‍ക്ക് എതിരേ പോലീസ് കേസെടുത്തു. വേടന്റെ മാനേജര്‍ വിഘ്നേഷിനും മറ്റ് എട്ടുപേര്‍ക്കുമെതിരേ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നില്ല പരിപാടി എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 5 മണിക്ക് പനമ്പിള്ളിനഗറിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് പരിപാടി നടന്നത്. തിരക്കേറിയ സ്ഥലത്ത് ഗതാഗതതടസ്സം അടക്കം അസൗകര്യങ്ങള്‍ സൃഷ്ടിച്ചു എന്നും പോലീസിന്റെ നോട്ടീസ് അവഗണിച്ചു എന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്. കൊച്ചി പനമ്പിള്ളി നഗറില്‍ 'ആസാദി, പാട്ടും പ്രതിഷേധവും' എന്ന പേരിലാണ് റാപ്പര്മ്മാര് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വേടന്, ഗബ്രി എന്നിവര്‍ പങ്കെടുത്തു.
എറണാകുളം മഹാരാജാസ് കോളേജ് യൂണിയന് സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മയില്‍ എഴുത്തുകാരായ എന്‍.എസ്. മാധവന്, കെ.ആര്. മീര, സംവിധായകന് ആഷിക് അബു, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങി കലാ, സാംസ്കാരിക, സംഗീത മേഖലകളിലെ നിരവധി പ്രതിഭകള്‍ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ വേടന് ആവശ്യപ്പെട്ടു.

Comments