അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടി മാളവിക സി. മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അമ്മയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ആശംസ.
"എനിക്ക് ഒന്നും തിരികെ ചോദിക്കാതെ എല്ലാം തന്ന എന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ. ഞാൻ അമ്മയെ ഒത്തിരി സ്നേഹിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ മനസ്സിന് ഉടമയായ എന്റെ അമ്മയ്ക്ക്... അമ്മയെപ്പോലെ തന്നെ ദയയുള്ളതും, സ്നേഹം നിറഞ്ഞതും, മനോഹരവുമായ ഒരു ജന്മദിനം ആശംസിക്കുന്നു... ഉമ്മ" എന്നായിരുന്നു മാളവിക കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ മാളവികയുടെ അമ്മയ്ക്ക് ആശംസകളുമായി എത്തിയത്.

2012-ൽ പുറത്തിറങ്ങിയ 'നിദ്ര' എന്ന സിനിമയിലൂടെയാണ് മാളവിക സി. മേനോൻ പ്രേക്ഷകശ്രദ്ധ നേടുന്നത്. പിന്നീട് ഹീറോ, 916, ജോസഫ്, കളങ്കാവൽ തുടങ്ങി പല സിനിമകളുടെയും ഭാഗമായി. തമിഴിലും തെലുങ്കിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ റീലുകൾക്കും വലിയ ആരാധകരുണ്ട്.

Comments