നടന് ടിനി ടോം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളും വൈകാരികമായ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പമുളള ചിത്രങ്ങളാണ് ടിനി ടോം പങ്കുവച്ചത്. ഈ മനുഷ്യനെ കുറിച്ചു രണ്ട് വാക്ക് കുറിക്കണം എന്ന് വിചാരിച്ചിട്ട് കുറച്ചു നാളായി എന്ന ആമുഖത്തോടെയാണ് ടിനി ടോമിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഏത് പ്രതിസന്ധിയിലും തന്റെ കൂടെ നില്ക്കുന്ന സഹോദരനാണ് ആന്റോ ജോസഫ് എന്ന് ടിനി ടോം കുറിച്ചു.
'' ഈ മനുഷ്യനെ കുറിച്ചു രണ്ട് വാക്ക് കുറിക്കണം എന്ന് വിചാരിച്ചിട്ട് കുറച്ചു നാളായി... മമ്മുക്കയോടൊപ്പം സന്തത സഹചാരിയായി വെള്ള വസ്ത്ര ധാരിയായി ഒരു കാവല്‍ മാലാഖയെ പോലെ സ്ഥിരം കാണുന്ന മുഖം...എത്ര ഉയര്‍ച്ചയിലും താഴ്ചയിലും മുഖത്തു ഒരേ ചിരി. .,ആര്ഭാടങ്ങളില് വിശ്വസിക്കാത്തവന് ..വര്‍ഷങ്ങള്‍ക്കു മുന്‍പ് രഞ്ജിത്ത് സാറിന്റെ ഇന്ത്യന്‍ റുപ്പീ എന്ന സിനിമയില്‍ പൃഥ്വിരാജിനോടൊപ്പം കൂടെ ആര് വേണം എന്ന ആലോചിച്ചപ്പം പ്രാഞ്ചിയേട്ടനിലെ മമ്മുക്കയുടെ ഡ്രൈവറായ അഭിനയിച്ച ടിനി ടോമിനെ ആയിക്കൂടെ എന്ന് പറയുകയും അന്നത്തെ assct ഡയറക്ടര്‍ marthandan പിന്താങ്ങുകയും ചെയ്തതാണ് എന്റെ ജീവിതം മാറ്റിയത്...
ഈ വരുന്ന Aug 17 ന് centora Jewellery യുടെ ഉത്ഘാടനം നിര്‍വഹിക്കുന്നത് മമ്മുക്കയാണ്...അതിന് കാരണക്കാരനും ഇദ്ദേഹം തന്നെ. ഞാനും കൈലാഷും ചേര്‍ന്നുള്ള c3 ഇവന്റ് കമ്പനി സങ്കടിപ്പിക്കുന്ന ആദ്യ ഉത്ഖാടന പരിപാടി മമ്മുക്കയുടെ കൈ കൊണ്ട് തന്നെ...രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും മലയാളത്തിന്റെ ശക്തനായ ഒരു നിര്മാതവിലേക്കുള്ള യാത്ര തുടരുന്നു...
ഇല്ലായ്മകളിലും ദാനം ധര്‍മങ്ങള്‍ ചെയാനുള്ള മനസ്സ്, ഏത് പ്രതിസന്ധിയിലും കൂടെ നില്ക്കുന്ന സഹോദരന്. ഞങ്ങള്‍ കൂടതലും കണ്ടു മുട്ടുന്നത് kaloor st.Antonys പള്ളിയില്‍ ചൊവ്വാഴ്ചകളില്‍ നൊവേന സമയത്താണ്, എനിക്കിഷ്ട്ടം നിങ്ങളുടെ നിശബ്ദതയും ശാന്തതയും ആണ്..രാവിലെ 5.30 ന് ദിവസവും എന്റെ വാട്സാപ്പില്‍ താങ്കളുടെ പ്രാര്‍ത്ഥന എത്തും..ഈ കരുതല്‍ ഒക്കെയാണ് ഞാന്‍ സിനിമയില്‍ നിന്നും നേടിയ വിലമതിക്കാനാവാത്ത നേട്ടങ്ങള്‍..തുടരണം ഈ സ്നേഹം എന്റെ ആന്റോ ചേട്ടാ''.- ടിനി ടോം കുറിച്ചു.

Comments