ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി 2000 കിലോമീറ്ററിലധികം അകലെ നിന്ന് ഒരു യുവാവ് ചെയ്ത സ്നേഹപ്രകടനം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നു. നാഗാലാൻഡിൽ നിന്നുള്ള യുവാവ് സമരക്കാർക്കായി 67,734 രൂപ വിലമതിക്കുന്ന 150 പിസയും 5000 രൂപയുടെ ബിസ്കറ്റും ഓൺലൈനായി ഓർഡർ ചെയ്ത് നൽകി.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഝാ-ലൂ (@adiespoems) എന്നയാളാണ് താൻ നടത്തിയ ഓർഡറിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ജൂലൈ 22-ന് ഉച്ചകഴിഞ്ഞ് 4:30-ഓടെയാണ് ഇയാൾ സോമാറ്റോ വഴി ഡൽഹിയിലെ ജന്തർ മന്തറിലുള്ള സമരക്കാർക്കായി ഓർഡർ നൽകിയത്. സാധാരണ പിസകൾക്ക് പകരം കൊറിയൻ സ്വീറ്റ് ചില്ലി ചീസ് ബേർസ്റ്റ്, എക്സ്ട്രാ ചീസ്, ഫാംഹൗസ് ചീസ് ബേർസ്റ്റ് തുടങ്ങിയ പ്രത്യേക ഇനങ്ങളാണ് ഇയാൾ തിരഞ്ഞെടുത്തത്.
ഭക്ഷണം കഴിക്കാത്ത ആർക്കെങ്കിലും ഇവ നൽകണമെന്നാണ് ഡെലിവറി എക്സിക്യൂട്ടീവിനോട് ഇദ്ദേഹം ആവശ്യപ്പെട്ടത്."ഞാൻ നാഗാലാൻഡിലിരുന്ന് ആഹാരം കഴിക്കുമ്പോൾ, മികച്ചൊരു വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഡൽഹിയിൽ വിദ്യാർത്ഥികൾ സമരം ചെയ്യുകയാണ്. എനിക്ക് അവിടെയെത്താൻ സാധിച്ചില്ല, അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്," യുവാവ് പറയുന്നു. ഓർഡർ എന്ത് ചെയ്യണമെന്ന് ചോദിച്ച് വിളിച്ച ഡെലിവറി ജീവനക്കാരനോട് വിശപ്പുള്ളവർക്ക് നൽകാൻ ആവശ്യപ്പെട്ടപ്പോൾ, "ആപ് തോ ഭഗവാൻ ഹോ ഉൻ ലോഗോ കെ ലിയേ" (നിങ്ങൾ അവർക്ക് ഒരു ദൈവത്തെപ്പോലെയാണ്) എന്നായിരുന്നു ആ ജീവനക്കാരന്റെ മറുപടി. ഈ വാക്കുകൾ തന്നെ ഏറെ സ്പർശിച്ചതായി യുവാവ് വ്യക്തമാക്കി. ചെറിയ സഹായങ്ങൾ പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും യുവാവ് പറയുന്നുണ്ട്.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ മനുഷ്യത്വപരമായ പ്രവൃത്തി ശ്രദ്ധിക്കപ്പെട്ടത്. നിരവധി പേരാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഡൽഹിയിലെ സമരക്കാർക്ക് പിന്തുണയേകി കൊണ്ടുള്ള വൻതോതിലുള്ള ഈ ഭക്ഷണ വിതരണത്തിന്റെ ചിത്രങ്ങളും ബില്ലും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

Comments