തൃശ്ശൂർ: ട്യൂഷൻ സെന്ററിൽ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ 52കാരനായ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശിയായ നൗഷാദിനെയാണ് വിദ്യാർഥിനികളുടെയും രക്ഷിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് പിടികൂടിയത്.
ചൂണ്ടലിലെ സ്വന്തം വീട്ടിൽ നടത്തിയിരുന്ന ട്യൂഷൻ സെന്ററിലായിരുന്നു സംഭവമെന്നാണ് പരാതി. ക്ലാസിനിടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പെൺകുട്ടികൾ വീട്ടുകാരോട് വെളിപ്പെടുത്തി.
ട്യൂഷന് പോയ കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടികളുമായി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നൗഷാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ട്യൂഷൻ സെന്ററിലെ മറ്റ് വിദ്യാർഥിനികൾക്കും സമാനമായ രീതിയിൽ ഉപദ്രവം നേരിട്ടിട്ടുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Comments