കൊച്ചി: യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര സാമ്പത്തികമായി വൻ ബാധ്യതയാണ്. എന്നാൽ, ഇത് സാമ്പത്തികമായി മുതലാക്കുന്ന ആളുകളും ഉണ്ട്. അത് ചില കെഎസ്ആർടിസി ജീവനക്കാർ തന്നെ! അതെങ്ങനെയെന്നോ? ബസിൽ പുരുഷന്മാർ കയറിയാൽ ടിക്കറ്റിൽ അവരും സ്ത്രീകളാകുന്ന ജാലവിദ്യയാണിത്!
വനിതാ യാത്രക്കാർക്കുള്ള സീറോ ടിക്കറ്റുകളുടെ വില ടിക്കറ്റിംഗ് മെഷീനിൽ രേഖപ്പെടുത്തും. ഇതിന്റെ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. പ്രിയദർശിനി സർവീസുകളിൽ വനിതാ യാത്രക്കാർക്ക് ‘പിഎഫ്ടി’ (പ്രിയദർശിനി ഫ്രീ ട്രാവൽ) എന്ന ഓപ്ഷനിലും പുരുഷ യാത്രക്കാർക്ക് ‘മെയിൽ’ എന്ന ഓപ്ഷനിലുമാണ് ടിക്കറ്റ് നൽകുന്നത്. പുരുഷൻമാർക്കും ‘പിഎഫ്ടി’ ഓപ്ഷനിൽ ടിക്കറ്റ് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്.
പ്രിയദർശിനി സർവീസുകളിൽ പുരുഷന്മാരിൽ നിന്ന്കിട്ടുന്ന പണം സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ് നൽകി തട്ടിയെടുക്കുന്നു എന്ന പരാതിയെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനവ്യാപകമായി നിരീക്ഷണം ശക്തമാക്കാന്‍ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടുവെന്ന് കെഎസ്ആര്‍ടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ വിജിലന്‍സ് വിഭാഗം പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ആർടിഒ മാരുടെ പ്രത്യേക സ്ക്വാഡുകളും പ്രിയദർശിനി ബസുകളിൽ പരിശോധന നടത്താനൊരുങ്ങുകയാണ്.

Comments