കൊല്ലം: മരണപ്പെട്ട പ്രായമായ മാതാവിന്റെ മൃതദേഹം വീട്ടില്‍ പൂജ ചെയ്ത് മകന്. കൊല്ലം കുളത്തൂപ്പുഴയിലെ റബ്ബര്‍പ്ലാന്റേഷന്‍ എസ്റ്റേറ്റിലാണ് സംഭവം. ചിന്നത്താര് എന്ന 90 കാരിയുടെ മൃതദേഹമാണ് മകന് നാലുദിവസമായി സൂക്ഷിച്ച് പൂജ നടത്തിയത്. പോലീസും പ്രാദേശിക ഭരണകൂടവും എത്തി മൃതദേഹം ആശുപത്രിയിലേക്ക മാറ്റി. മകന് മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്.
ബുധനാഴ്ചയായിരുന്നു മാതാവ് മരണപ്പെട്ടത്. തുടര്‍ന്ന് മകന് മൃതദേഹം വെള്ളത്തുണികൊണ്ട് മൂടിയിട്ട ശേഷം പൂജ ചെയ്യുകയായിരുന്നു. മകന്റെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. പോലീസ് മകനെ ചോദ്യം ചെയ്യുകയും ബുധനാഴ്ചയാണ് മാതാവ് മരിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കുകയും ചെയ്തതായി വിവരമുണ്ട്.
വൈകിട്ട് ഇയാളുടെ മകള്‍ വന്നപ്പോള്‍ അമ്മൂമ്മ മരിച്ചുപോയെന്ന് യുവാവ് തന്നെ കൊച്ചുമകളോട് പറയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയാണ് പോലീസിനെയും പഞ്ചായത്ത് മെമ്പറേയുമെല്ലാം വിളിച്ചറിയിച്ചത്. മാതാവിന്റെ മൃതദേഹത്തിനരികിലേക്ക് ആരേയും പോകാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. ആശാവര്‍ക്കര്‍ സഹിതം ഇവിടെ എത്തിയിട്ടും അകത്തേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല.
പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ അന്വേഷണം ഉണ്ടാകുക. റബ്ബര്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് തൊഴിലാളികളും ജോലി ചെയ്യാന്‍ എത്തിയവരുമൊക്കെയാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.

Comments