ചെന്നൈ: തമിഴ്നാട്ടല്‍ സിജെപി സമരത്തിന് പിന്തുണയുമായി എത്തുകയും മുഖ്യമന്ത്രി വിജയ്യെ വിമര്‍ശിക്കുകയും ചെയ്ത നടിയെ സമരക്കാര്‍ ഇറക്കിവിട്ടു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിച്ച നട സനംഷെട്ടിക്കായിരുന്നു തിരിച്ചടി കിട്ടിയത്. നടനും മുഖ്യമന്ത്രിയുമായ വിജയ് യുടെ ടിവികെ കക്ഷിയെ വിമര്‍ശിച്ചതിന് പിന്നാലെ നടിയുടെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി വേദിയില്‍ നിന്നും ഇറക്കിവിട്ടു.
ടി. നഗറിലെ കമ്മ്യൂണിസ്റ്റ് ഓഫീസായ ബാലന് ഇല്ലത്തിലാണ് വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയായി സമരം നടന്നുവരുന്നത്. ഇവിടെ സമരത്തില്‍ പങ്കെടുത്ത നടിയുടെ പ്രസംഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് മൈക്ക് പിടിച്ചുവാങ്ങിയത്. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലാണ്. ''ഞാന്‍ സിജെപിയുടെ ആരാധികയാണ്. വിദ്യാര്‍ത്ഥി സമരത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നത് എന്റെ കടമയെന്ന നിലയ്ക്കാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. എന്നാല്‍ ഈ വേദിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ കോമാളികളാണ്, അല്ലാതെ ഞങ്ങളല്ല. ഞാന്‍ ദളപതിയുടെ കടുത്ത ആരാധികയാണ്. ഇന്നലെയാണ് ജനനായകന് ആദ്യ ദിനത്തിലെ ആദ്യ ഷോ കണ്ടിട്ട് വന്നിരിക്കുന്നത്.
ഇങ്ങനെ അവര്‍ സംസാരിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചു. അവര്‍ സനം ഷെട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ജാതിമത വ്യത്യാസമില്ലാതെ ഓരോ പൗരനും സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. ഇതിനിടയില്‍ സംഘടനയില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി വന്ന് വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, എനിക്ക് ഉത്കണ്ഠയില്ലപ്പാ, നിങ്ങള്‍ സ്വതന്ത്രമായി ഒരു വിദ്യാര്‍ത്ഥി സമരം നടത്തുമ്പോള്‍ ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുക. ആരും പറഞ്ഞിട്ടല്ല ഞാന്‍ ഇവിടെ വന്നിരിക്കുന്നത്, സ്വയം വന്നതാണെന്നും പറഞ്ഞു.
ഇതിനിടയില്‍ അവിടെയെത്തിയ മറ്റൊരു യുവാവ് സനം ഷെട്ടിയുടെ കൈയില്‍ നിന്ന് മൈക്ക് വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മൈക്ക് കൊടുക്കാന്‍ തയ്യാറാകാത്ത അവരുടെ കയ്യില്‍ നിന്നും അവിടേയ്ക്ക് കയറിവന്ന് മറ്റൊരു വിദ്യാര്‍ത്ഥി മൈക്ക് പിടിച്ചു വാങ്ങുന്നതും ദൃശ്യത്തിലുണ്ട്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദറില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഇന്ത്യയൊട്ടാകെ കിട്ടുന്ന പിന്തുണയുടെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലും സമരം നടക്കുന്നത്.

Comments