നടന് നാഗ ചൈതന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രസകരമായ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ശോഭിത തനിക്ക് രാത്രി ഭക്ഷണം പാകം ചെയ്തു തന്നു എന്നായിരുന്നു തമാശരൂപേണ നാഗചൈതന്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഡൈനിംഗ് ടേബിളിന് അരികില്‍ രണ്ട് പ്ലേറ്റില്‍ ഭക്ഷണവുമായി പുഞ്ചിരിച്ചു നില്ക്കുന്ന ശോഭിതയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നാഗചൈതന്യ കുറിച്ചത് ഇങ്ങനെയായിരുന്നു: "വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം പ്രിയ ഭാര്യ എനിക്കായി അത്താഴം പാകം ചെയ്യുന്നു.. ഞാന്‍ ഇന്ന് എന്തോ ശരിയായി ചെയ്തിട്ടുണ്ടാകാം." ഉടനെ തന്നെ നടന്റെ ആ തമാശ നിറഞ്ഞ പരാമര്‍ശത്തിന് രസകരമായ മറുപടിയുമായി ശോഭിതയും എത്തി. "നിങ്ങള്‍ എന്നെ ട്രോളുകയാണോ അതോ പുകഴ്ത്തുകയാണോ" എന്നായിരുന്നു ശോഭിത ചോദിച്ചത്.

2024 ഡിസംബര്‍ നാലിന് ഹൈദരാബാദില്‍ വെച്ചാണ് നാഗചൈതന്യയും ശോഭിതയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന പരമ്പരാഗത ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.
നാഗ ചൈതന്യ ഇതിനുമുമ്പ് നടി സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിച്ചിരുന്നു. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷം 2017 ഒക്ടോബറില്‍ ഗോവയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. 2021 ഒക്ടോബറില്‍ ഇവര്‍ വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചു. പിന്നീട് ചൈതന്യ ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചപ്പോള്‍, സാമന്ത പിന്നീട് ചലച്ചിത്ര സംവിധായകന് രാജ് നിദിമോരുവിനെ വിവാഹം കഴിച്ചു.
അതേസമയം ത്രില്ലര്‍ സീരീസ് ആയ 'ചീകാറ്റിലോ' ആണ് ശോഭിത ഒടുവിലെത്തിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 'വെട്ടുവം' ആണ് ശോഭിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന 'വൃഷകര്‍മ്മ' എന്ന ചിത്രത്തിന്റെ റിലീസിനുള്ള തയ്യാറെടുപ്പിലാണ് ചൈതന്യ. മീനാക്ഷി ചൗധരി നായികയാകുന്ന ചിത്രത്തില്‍ ജയറാം, സറീന വഹാബ്, സ്പര്‍ശ് ശ്രീവാസ്തവ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Comments