തിരുവനന്തപുരം: സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ വീണ തൈക്കണ്ടിയ്ക്ക് കുരുക്കായി സിഎംആര്‍എല്‍ എം.ഡി. ശശിധരന് കര്‍ത്തയുടെ മൊഴി. എക്സാലോജിക്കില്‍ നിന്നും ഒരു സേവനവും സിഎംആര്‍എല്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി പിണറായിയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് കരാര്‍ നല്‍കിയതെന്നുമാണ് മൊഴി. ഇ.ഡി.യ്ക്ക് നല്കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ശശിധരന് കര്‍ത്ത 2024 ല്‍ ആദ്യം നല്കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. ഏപ്രില്‍ 17 ന് ആലുവയിലെ വീട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വിവരമുള്ളത്. പിന്നീട് വീണയെ നടത്തിയ ചോദ്യം ചെയ്യലില്‍ സിഎംആര്‍എല്ലിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് വീണയും മൊഴി നല്‍കിയിരുന്നു. രണ്ടു മൊഴികളും ചേര്‍ന്ന് പോകുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിനെ അവഗണിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെത്തി ഇ.ഡി.സംഘം ചോദ്യം ചെയ്തത്.
ഇതേ തുടര്‍ന്ന് ആദ്യപിണറായി സര്‍ക്കാരിന്റെ 2016 -21 കാലത്ത് വഴിവിട്ട സഹായം സിഎംആര്‍എല്ലിന് കിട്ടിയിട്ടുണ്ടോ എന്ന പരിശോധന നടത്തുകയാണ്. കേസില്‍ വീണ ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളുടെ ആസ്തിവകകള്‍ ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണ്. വീണയുടെ സ്വന്തം പേരിലുള്ളതും കമ്പനികളുടെ പേരിലുള്ളതുമായ അക്കൗണ്ടും മരവിപ്പിച്ചിരിക്കുയാണ്. വീണയുടെ വ്യക്തിപരമായ അക്കൗണ്ടില്‍ വരുന്ന ഒരുലക്ഷം രൂപയായ എക്സാലോജിക്കിന് പുറമേ ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്റെ പേരിലുണ്ടായിരുന്ന 15 ലക്ഷവും. എക്സാലോജിക്കിന്റെ 27,000 രൂപയുമാണ് മരവിപ്പിച്ചിരിക്കുന്നത്. അഡ്ജുഡീക്കേറ്റ് അതോറിറ്റിക്ക് ഇ.ഡി. നല്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Comments