സാന്റിയാഗോ: ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളായ കേപ് വെര്‍ഡി ഗോള്‍കീപ്പര്‍ വോസിന്യ, ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബ്ബായ കൊളോ കൊളോയുമായി കരാര്‍ ഒപ്പിട്ടു. ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായ സ്പെയിന്, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരെ മികച്ച സേവുകള്‍ കാഴ്ചവെച്ചാണ് 40 കാരനായ വോസിന്യ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരങ്ങളില്‍ ഒരാളായി മാറിയത്.
സോഷ്യല്‍മീഡിയ വഴി ക്ലബ്ബ് തന്നെയാണ് വിവരം പുറത്തുവിട്ടത്. പോസ്റ്റ് കൊളോ കൊളോ ആരാധകരില്‍ മാത്രമല്ല, ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാം ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ ചിലി മുഴുവന്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. കരാര്‍ 18 മാസത്തേക്കാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിലി ക്ലബ്ബിന്റെ മാനേജിംഗ് കമ്പനിയായ ബ്ലാങ്കോ വൈ നെഗ്രോയുടെ പ്രസിഡന്റ് അനിമല്‍ മോസ, ലോകകപ്പ് സമയത്ത് മറ്റൊരു ക്ലബ്ബുമായും കരാറില്ലാതിരുന്ന വോസിന്യ ഉടന്‍ ചിലിയിലെത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ജോസിമാര്‍ ഡിയാസ് എന്ന വോസിന്യ ലോകകപ്പില്‍ കേപ് വെര്‍ഡിയെ മികച്ച മുന്നേറ്റത്തിലേക്ക് നയിച്ചു. റൗണ്ട് ഓഫ് 32-ല്‍ മെസ്സിയുടെ അര്‍ജന്റീനയോട് അധികസമയത്ത് 3-2 എന്ന സ്കോറിനാണ് അവര്‍ തോറ്റത്. ലോകകപ്പിലെ മികച്ച പ്രകടനവും ജനപ്രീതിയും കാരണം വോസിന്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഫോളോവേഴ്സ് 50,000-ല്‍ താഴെ ഉണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം 29 ദശലക്ഷമായി (2.9 കോടി) ഉയര്‍ന്നു.

Comments