ന്യൂഡല്‍ഹി: മെസ്സി ഉള്‍പ്പെട്ട അര്‍ജന്റീന ടീമിന്റെ ഇന്ത്യാ സന്ദര്‍ശനം മുമ്പ് ഉയര്‍ത്തിവിട്ടത് വന്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാന്‍ ബ്രസീല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയില്‍ കളി നടക്കുമെന്നാണ് വിവരം. ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും സംഘാടകരും തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
കരാറുമായി ബന്ധപ്പെട്ട അവസാന വട്ട നടപടികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മുന്‍ ലോകചാംപ്യന്മാരുടെ എതിരാളികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര ഇടവേളയില്‍ ഈ മത്സരം നടക്കാനാണ് സാധ്യത. ഈ സമയത്ത് ഓസ്ട്രേലിയയുമായി രണ്ട് മത്സരങ്ങള്‍ ബ്രസീലിന് നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25-ന് ടൗണ്‍സ്വില്ലെയിലും സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലെ സണ്‍കോര്‍പ്പ് സ്റ്റേഡിയത്തിലുമാണ് ഈ മത്സരങ്ങള്‍.
ഇതിനുശേഷമുള്ള ഒക്ടോബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ മത്സരം നടന്നേക്കാം. ഈ വിന്‍ഡോയില്‍ ബംഗ്ലാദേശിനെതിരെ കളിക്കാനും ബ്രസീല്‍ ആലോചിച്ചിരുന്നുവെങ്കിലും യാത്രാക്ലേശം, തയ്യാറെടുപ്പുകള്‍, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. സിംഗപ്പൂരുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും അന്തിമ രൂപത്തിലായില്ല. 2026 ഫിഫ ലോകകപ്പിനിടെ ലഭിച്ച വലിയ പിന്തുണയെത്തുടര്‍ന്നാണ് ഇന്ത്യയില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
ബ്രസീല്‍ ജേഴ്സി ധരിച്ച് ആഹ്ലാദപ്രകടനം നടത്തുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊല്‍ക്കത്തിയില്‍ ബ്രസീലിന് വലിയൊരു ആരാധകവൃന്ദമുണ്ട്. ലോകകപ്പ് വേളയില്‍ നഗരത്തിലെ തെരുവുകള്‍ മഞ്ഞയും പച്ചയും നിറങ്ങളില്‍ അലങ്കരിക്കപ്പെട്ടിരുന്നു. കൊല്‍ക്കത്തിയില്‍ മാത്രമല്ല, കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബ്രസീല്‍ ആരാധകരുടെ ആവേശം പ്രകടമായിരുന്നു. ഇന്ത്യയുമായി ബ്രസീലിന് ശക്തമായ ഫുട്ബോള്‍ ബന്ധമാണുള്ളത്. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ പെലെ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1977-ല്‍ ന്യൂയോര്‍ക്ക് കോസ്മോസ് ടീമിനൊപ്പം ഇന്ത്യയിലെത്തിയ അദ്ദേഹം മോഹന്‍ ബഗാനെതിരെ ചരിത്രപ്രസിദ്ധമായ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു.
വര്‍ഷങ്ങളായി മറ്റ് നിരവധി ബ്രസീലിയന്‍ ഇതിഹാസങ്ങളും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. റൊണാള്‍ഡീഞ്ഞോ, കഫു എന്നിവര്‍ പ്രദര്‍ശന മത്സരങ്ങളില്‍ കളിച്ചു. 2002-ലെ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമംഗമായ റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡെല്‍ഹി ഡൈനാമോസിനെ പ്രതിനിധീകരിച്ചു. 2007-ല്‍ ബ്രസീലിനൊപ്പം കോപ്പ അമേരിക്ക നേടിയ ഇലാനോ ബ്ലൂമര്‍ ഐ.എസ്.എല്ലിന്റെ ഉദ്ഘാടന സീസണില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ബ്രസീലിയന്‍ ഇതിഹാസങ്ങളായ സീക്കോ, ലൂസിയോ എന്നിവരും എഫ്.സി ഗോവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഫുട്ബോള്‍ ബന്ധം കൂടുതല്‍ ദൃഢമാക്കി.

Comments