ലണ്ടന്‍: ഫുട്ബോള്‍ലോകത്തെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെയില്‍സിനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിന് ശേഷം താരം വിരമിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അതേസമയം ഇക്കാര്യത്തില്‍ ക്രിസ്ത്യാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 40 കഴിഞ്ഞ താരം ലോകകപ്പിന് ശേഷം ക്ലബ്ബ് മത്സരങ്ങള്‍ക്കായുള്ള തിരക്കിലാണ്.
ലിസ്ബണിലെ സ്പോര്‍ട്ടിംഗ് സിപിയുടെ എസ്റ്റാഡിയോ ജോസ് അല്വാലാഡെ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 24-നാണ് മത്സരം. ഈ മത്സരത്തിന് ശേഷം റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗല്‍ പുറത്തായത് മുതല്‍ റൊണാള്‍ഡോയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പ് പതിപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് റൊണാള്‍ഡോയും വ്യക്തമാക്കിയിരുന്നു.
റൊണാള്‍ഡോ തന്റെ വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗോള്‍ ഡോട്ട് കോമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫിഫ ലോകകപ്പിന് ശേഷം റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ജോര്‍ജ് ജെസ്യൂസിനെ പോര്‍ച്ചുഗല്‍ പുതിയ പരിശീലകനായി നിയമിച്ചു. ചുമതലയേറ്റ ശേഷം സംസാരിച്ച ജെസ്യൂസ്, ടീമില്‍ പെട്ടെന്ന് വലിയ മാറ്റങ്ങള്‍ വരുത്തില്ലെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ പദ്ധതികളില്‍ നിലനിര്‍ത്തുമെന്നും സൂചിപ്പിച്ചിരുന്നു. പോര്‍ച്ചുഗലിനായി 233 മത്സരങ്ങളില്‍ കളിച്ച ഈ ഇതിഹാസം 146 ഗോളുകള്‍ നേടിയിട്ടുണ്ട്.
ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളും ഏറ്റവും കൂടുതല്‍ ഗോളുകളും നേടിയ റെക്കോര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്. പോര്‍ച്ചുഗലിനൊപ്പം വലിയ വിജയങ്ങള്‍ നേടിയ റൊണാള്‍ഡോ, 2016-ലെ യുവേഫ യൂറോ കിരീടവും 2019, 2025 വര്‍ഷങ്ങളിലായി രണ്ട് തവണ യുവേഫ നേഷന്‍സ് ലീഗ് ട്രോഫിയും സ്വന്തമാക്കിയിട്ടുണ്ട്.

Comments