ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീൽ തരംഗമാകുന്നു. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുമ്പോഴും, ഇൻസ്റ്റാഗ്രാം റീൽ വഴി ഡിജിറ്റൽ കാഴ്ചക്കാരുടെ റെക്കോർഡ് ഭേദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റ ഇൻസ്റ്റാഗ്രാം റീലിന് 24 മണിക്കൂറിനുള്ളിൽ 303 ദശലക്ഷത്തിലധികം (30 കോടിയിലധികം) വ്യൂസ് നേടടിയാണ് പ്രധാനമന്ത്രി പുതിയ ആഗോള റെക്കോർഡ് സ്ഥാപിച്ചത്.
300 ദശലക്ഷം വ്യൂസ് എന്ന മുൻ ലോക റെക്കോർഡാണ് ഇതിലൂടെ പഴങ്കഥയായത്. രാജ്യവ്യാപകമായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്കും ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്കുമിടയിലാണ് പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികളുമായി സംവദിച്ചത്. "നന്ദി സുഹൃത്തുക്കളേ" എന്ന് തുടങ്ങുന്ന ഫോളോ-അപ്പ് വീഡിയോയിലൂടെ രാജ്യത്തെ യുവജനങ്ങളിൽ നിന്ന് ലഭിച്ച ചരിത്രപരമായ സ്വീകാര്യതയ്ക്കും ക്രിയാത്മക നിർദ്ദേശങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രിമാർ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കണമെന്നും യുവതയുമായി നിരന്തരം സംവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Comments