നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യെ സന്ദര്‍ശിച്ച് നടന് ജെയ്. വിജയ് യുടെ കടുത്ത ആരാധകനായ ജെയ് നേരിട്ടെത്തിയാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചത്. ജനനായകന് തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച.
ഇരുവരും ഒന്നിച്ചുളള മനോഹരമായ ചിത്രങ്ങള്‍ ജെയ് തന്റെ എക്സ് പേജില്‍ പങ്കുവെച്ചിട്ടുണ്ട്."നല്ല കാര്യങ്ങള്‍ക്ക് സമയമെടുക്കും. മികച്ച കാര്യങ്ങള്‍ അവയുടെ സമയം സ്വയം തിരഞ്ഞെടുക്കുന്നു..." എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ജെയ് കുറിച്ചത്.

വിജയ് യുടെ 'ജനനായകന്' എന്ന ചിത്രത്തിന്റെ റിലീസ് വേളയില്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി ജെയ് രംഗത്തെത്തിയിരുന്നു. അന്ന് താരം തന്റെ എക്സ് പേജില്‍ കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
അതേസമയം കരിയറിലെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന് ജെയ് ഇപ്പോള്‍. സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ 'ടെക്സ്ല'യില്‍ മലയാളത്തിന്റെ പ്രിയനടന് സുരാജ് വെഞ്ഞാറമൂടിനൊപ്പം ജെയ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഡ്രാഗണ്‍'-ലെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയ ജോര്‍ജ്ജ് മര്യനും ചിത്രത്തില്‍ ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Comments