കലോത്സവ വേദികളിലൂടെ ബിഗ് സ്ക്രീനിൽ എത്തി ബാലതാരമായി പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് അനു സിതാര. ബാലതാരത്തിൽ നിന്ന് നായികയിലേക്കുള്ള ദൂരം താണ്ടി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അനു മലയാളി പ്രേക്ഷകരുടെ ഇടയില്‍ തന്റേതായ ഇടം കണ്ടെത്തിയത്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴത്തില്‍ പതിഞ്ഞത്. പിന്നീട്ടിങ്ങോട്ട് മികച്ച വേഷങ്ങൾ ചെയ്ത് അനു സിതാര മലയാളസിനിമയില്‍ തിളങ്ങി.
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമയേക്കാളേറെ തന്റെ നൃത്തസ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ് അനു. അനു സിതാരാസ് കമലദളം - എ സ്ക്കൂൾ ഒഫ് ആർട്സ് എന്ന പേരില്‍ ഷാര്‍ജയില്‍ നൃത്തസ്കൂളും ശിഷ്യരുമൊക്കെയായി തിരക്കിലാണ് താരം. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കിടാറുണ്ട്. താരം പങ്കിടാറുള്ള റീല്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമൊക്കെ ആരാധകര്‍ സ്നേഹത്തോടെ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി ഗോപാലസ്വാമിയെ കണ്ട സന്തോഷം പങ്കിടുകയാണ് അനു സിതാര. തനിക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയാണ് ലക്ഷ്മിയെന്നാണ് അനുസിതാര കുറിക്കുന്നത്.
‘‘താങ്കൾ എങ്ങനെയാണ് ഒരേസമയം ഇത്ര ക്യൂട്ടായും അതിശയകരയായും ഇരിക്കുന്നത്? എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ലക്ഷ്മി ഗോപാലസ്വാമിയ്ക്കൊപ്പമുള്ള ചിത്രം അനു സിതാര പങ്കിട്ടിരിക്കുന്നത്. ബാലതാരമായി അനു സിതാര തിളങ്ങിയ ചിത്രമായിരുന്നു ‘ഒരു ഇന്ത്യൻ പ്രണയകഥ.’ അതിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അവതരിപ്പിച്ചത് അനുവാണ്. അനുവിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ കൂടിയായിരുന്നു അത്.

Comments