ചെന്നൈ: ചെന്നൈയിൽ എസ്ബിഐ ബാങ്ക് മാനേജരെ മർദ്ദിച്ച മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകൾ കായൽവിഴിക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ബാങ്ക് മാനേജരെ കായൽവിഴി തല്ലുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡയാർ ബ്രാഞ്ച് മാനേജറുമായി കായൽവിഴിയും ഒപ്പമുണ്ടായിരുന്ന ഒരാളും ഓഫീസിൽ വെച്ച് സംസാരിക്കുന്നതും, തുടർന്ന് വാക്കേറ്റമുണ്ടാകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ പെട്ടെന്ന് എഴുന്നേറ്റ കായൽവിഴി ബാങ്ക് മാനേജറുടെ മുഖത്തടിക്കുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കായൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് എസ്ബിഐ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ ബാങ്ക് മാനേജർ ആവശ്യപ്പെട്ടതാണ് കായൽവിഴിയെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്നുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചുകൊണ്ട് നാല് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Comments