മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ശോഭന പങ്കുവച്ച ത്രോബാക്ക് ചിത്രങ്ങളാണ് വൈറലാകുന്നത്. നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും കണ്മഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ചിത്രത്തില്‍ കാണാനാവുക.
ചുവപ്പ് സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞുളള താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധി ആരാധകരാണ് ശോധന പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ' കാലം എത്ര കഴിഞ്ഞാലും ശോഭനയുടെ ശാലീനസൗന്ദര്യത്തിനും കണ്ണുകളിലെ ആ തിളക്കത്തിനും ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ കുറിക്കുന്നത്.

അതേസമയം മോഹന്‍ലാല്‍ നായകനായെത്തിയ ' തുടരും' ആണ് ശോഭനയുടേതായി അവാസാനം റിലീസ് ചെയ്ത മലയാള ചിത്രം. ബോളിവുഡ് ചിത്രമായ ' രാമായണ'യിലും ശോഭന ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Comments