പേളി മാണിക്കും മേജര്‍ രവിക്കുമെതിരെ നടക്കുന്നത് സംഘടിതമായ സൈബര്‍ ആക്രമണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഒരാളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
'' പേര്‍ളി മാണിക്കെതിരെയും , മേജര്‍ രവിക്കെതിരെയും നടക്കുന്നത് ഒരു സാധാരണ വിമര്‍ശനമല്ല, സംഘടിതമായ ഒരു സൈബര്‍ ആക്രമണമാണ്. വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഒരാളെ വ്യക്തിഹത്യയ്ക്ക് വിധേയനാക്കുകയും സാമൂഹികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
ഒരു വ്യക്തിയുടെ അഭിപ്രായത്തോട് വിയോജിക്കാം. അതിനെ വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുകയും ചെയ്യാം. എന്നാല്‍ അസഭ്യഭാഷയും വ്യക്തിപരമായ അധിക്ഷേപവും സംഘടിതമായ ഓണ്‍ലൈന്‍ ആക്രമണവും ഒരു പരിഷ്കൃത സമൂഹത്തിന്റെ രീതിയല്ല.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെ ബാധകമാണ്. നമുക്ക് ഇഷ്ടപ്പെട്ട അഭിപ്രായങ്ങള്‍ക്ക് മാത്രമല്ല, വിയോജിക്കുന്ന അഭിപ്രായങ്ങള്‍ക്കും അതേ സ്വാതന്ത്ര്യം ലഭിക്കണം. അഭിപ്രായത്തെ അഭിപ്രായം കൊണ്ട് നേരിടുക; വ്യക്തിയെ ആക്രമിച്ച് നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ്.
ശ്രീ പെള്യ്മാണിക്കെതിരെ നടക്കുന്ന സംഘടിത സൈബര്‍ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും പരസ്പര ബഹുമാനത്തിനും ഒപ്പമാണ് ഞാന്‍ നില്‍ക്കുന്നത്''. - ഷോണ്‍ ജോര്‍ജിന്റെ വാക്കുകള്‍.

Comments