ദില്ലി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രാലയങ്ങളിലൊന്നിന്റെ ഉത്തരവാദിത്വമാണ് ലഭിച്ചതെന്നും അതിനാൽ ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളും നയപരമായ കാര്യങ്ങളും സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ തുടരുകയാണെന്നും ജോഷി വ്യക്തമാക്കി. ഇത്രയും നിർണായകമായ ചുമതല ഏൽപ്പിച്ച പ്രധാനമന്ത്രിയോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
നീറ്റ് ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥി-യുവജന പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. തുടർന്ന് രാത്രി തന്നെ പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കർണാടകയിൽ നിന്നുള്ള മന്ത്രിയായ ജോഷിക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയത്.

Comments