വയനാട് : വയനാട് ജില്ലയിലെ കൊറ്റില്ലം തുരത്തിലെ ജനങ്ങള്‍ മുതല പേടിയില്‍. വലിയപുഴയിലുള്ള കൊറ്റില്ലം തുരുത്തിനു ചുറ്റും നട്ടുച്ചയ്ക്കും മുതലകൾ കയറിക്കിടക്കുന്നത് . ഇന്നലെ മാത്രം കൊറ്റില്ലത്തുരുത്തിൽ മണിക്കൂറുകളോളം മൂന്നിടത്തായി 3 വലിയ മുതലകളാണ് കയറിക്കിടന്നത്. ദേശാടനക്കിളികൾ മേഖലയിൽ എത്തിയതിനു പിന്നാലെയാണ് മുതലകളെ വ്യാപകമായി കാണാൻ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നുത് .
പനമരം വലിയ പുഴക്കരയിലും കൊറ്റില്ലത്തിലും കബനിയിലെ കൂടൽക്കടവിലും പതിവ് കാഴ്ചയാണ്. ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്കു പെരുകാൻ പറ്റിയ കാലാവസ്ഥയുമാണു കാരണമെന്നു പറയുന്നു. പനമരം, കബനി എന്നിവയടക്കമുള്ള പുഴകളിൽ മുതലകളും ചീങ്കണ്ണികളും ഒട്ടേറെയാണ്.
മുതലകളും ചീങ്കണ്ണികളും പനമരം പുഴയിൽ ക്രമാതീതമായി പെരുകിയെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞൻമാർ മുതൽ ഭീമാകാരൻമാരായ മുതലകൾ വരെ കരയ്ക്ക് കയറി കിടക്കുന്നത് പതിവാണ്. കാണുമ്പോൾ പാറപോലെ തോന്നിക്കുന്ന ഇവ ആളനക്കം കണ്ടാൽ പാഞ്ഞടുക്കുന്നതും വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടുന്നതും നാട്ടുകാരെ ഭയപ്പെടുത്തുന്നു. പുഴകളിൽ അനിയന്ത്രിതമായി പെരുകുന്ന മുതലകളെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments