ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ രാഹുല്‍ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. അതീവ സുരക്ഷാമേഖലയിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുകയും സുരക്ഷാജോലി തടസ്സപ്പെടുത്തി എന്നുമാണ് ആരോപണം.
അതീവസുരക്ഷാ പരിധിയിലുള്ള നേതാക്കന്മാരെ പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നതും. സിജെപി തുടങ്ങിവെച്ച ജനകീയപ്രക്ഷോഭത്തെ അധികാരത്തിന് എതിരായ ഏകോപിത രാഷ്ട്രീയസമ്മര്ദമാക്കി മാറ്റുന്നതില്‍ പ്രതിപക്ഷം വിജയിച്ചിരുന്നു.
പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആയിരുന്നു മുന്നില്‍ നിന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കുമുന്നില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മിന്നല്സമരമാണ് സിജെപി സമരത്തിന് പിന്നീട് കരുത്തായി മാറിയത്.
അതേസമയം സമരവും ധര്‍മ്മേന്ദ്രപ്രധാന്റെ രാജിവെയ്ക്കലുകളും കഴിഞ്ഞശേഷം ഡല്‍ഹി പോലീസ് കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം ചോദ്യച്ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ബില്ലിന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
പൊതുപരീക്ഷാ ഭേദഗതി ബില്‍ 2026 പ്രകാരം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്ക് പത്തു വര്‍ഷം വരെ തടവും പത്തു കോടി രൂപ പിഴയുമാകും ശിക്ഷ.

Comments