
ഗായിക കെ.എസ്.ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സുജാത മോഹന്‍. ''പ്രിയപ്പെട്ട ചിത്രയ്ക്ക് ജന്മദിനാശംസകള്...നല്ല ആരോഗ്യവും സമാധാനവും നല്കി ദൈവം അനുഗ്രഹിക്കട്ടെ... ഞങ്ങള്‍ക്കായി ഇനിയും ഒരുപാട് പാടൂ'', എന്നാണ് ചിത്രയ്ക്കൊപ്പമുളള ഫോട്ടോ പങ്കുവച്ച് സുജാത കുറിച്ചത്. നിരവധി പേരാണ് സുജാതയുടെ പോസ്റ്റിന് താഴെയായി ചിത്രയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് എത്തുന്നത്.
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ 63-ാം ജന്മദിനമാണിന്ന്. കരമന കൃഷ്ണന് നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛനായിരുന്നു ആദ്യ ഗുരു. ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ കര്‍ണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എംജിരാധാകൃഷ്ണനാണ്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങള്‍ കെ.എസ്.ചിത്ര ആലപിച്ചിട്ടുണ്ട്. 6 തവണ ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും മുന്‍പിലാണ്.







Comments