ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് എതിരേ ഡല്‍ഹിയില്‍ നടന്ന ജെന്‍സി കലാപത്തിന്റെ അലയൊലികള്‍ എന്‍ഡിഎയുടെ വീട്ടിലേക്കും. നാല് എന്‍ഡിഎ നേതാക്കളുടെ പെണ്മക്കള് നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേയുള്ള പ്രതിഷേധങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നു. എന്‍.ഡി.എയുടെ ഭാഗമായ അസം മന്ത്രിയുടെയും ഒഡീഷാ എം.പിയുടെയും മുന്‍ ഉത്തര്‍പ്രദേശ് എം.എല്‍.എയുടെയും പെണ്മക്കളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും വന്നത്.
അസമില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എജിപിയുടെ ഭാഗമായ മന്ത്രിയുടെ മകളും, ഒഡീഷയിലെ ബി.ജെ.പി എം.പിയുടെ മകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.എല്‍.എയുടെ മകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അസം മന്ത്രിയും എ.ജി.പി നേതാവുമായ കേശവ് മഹന്തയുടെ മകളായ ദിബിസ മഹന്ത, ജന്തര്‍മന്തറിലെ സി.ജെ.പിയുടെ ധര്‍ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 23-ന് ഗുവാഹത്തിയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം യുകെയില്‍ നിന്ന് രണ്ട് പോസ്റ്റ് ഗ്രാജുവേറ്റ് ബിപികള് പൂര്‍ത്തിയാക്കിയ ദിബിസ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് നീതി ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മറുപടി നല്കി. 'എന്റെ കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എനിക്ക് എങ്ങനെ മറുപടി പറയാന്‍ കഴിയും? എന്റെ സ്വന്തം സഹോദരന് ഞാന്‍ പറയുന്നതൊന്നും അംഗീകരിക്കാറില്ല. എന്റെ കുട്ടികളും ഞാന്‍ പറയുന്ന പല കാര്യങ്ങളോടും യോജിക്കുന്നില്ല. അവള് മോദിജിക്കെതിരെയാണ് സംസാരിച്ചത്, എന്നതില്‍ എനിക്ക് വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .
ബി.ജെ.പിയുടെ ഭുവനേശ്വര്‍ എം.പി അപരാജിത സാരംഗിയുടെ മകളായ അര്‍ച്ചിത സച്ചിന് രാഹര്, പ്രധാന്റെ രാജി ആഘോഷിക്കുന്ന തരത്തിലുള്ള ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി ശനിയാഴ്ച പങ്കുവെച്ചു. 'ജയ് ഹിന്ദ്!' എന്ന് എഴുതി ഒരു ദേശീയ പതാകയുടെ ഇമോജിയോടുകൂടിയ സ്റ്റോറിയാണ് പങ്കുവെച്ചത്. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പിന്നീട് അര്‍ച്ചിതയുടെ മാതാവ് രംഗത്ത് വന്നു. സുഹൃത്തുക്കളോടൊപ്പമാണ് സ്റ്റോറി പോസ്റ്റ് ചെയ്തതെന്നും പിന്നീട് താന്‍ പറഞ്ഞ് കാര്യം മനസ്സിലായപ്പോള്‍ ഡിലീറ്റ് ചെയ്തെന്നും പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ നിന്നുള്ള രണ്ടുതവണ ബി.ജെ.പി എം.എല്‍.എയായ വിക്രം സിങ്ങിന്റെ മകളായ യശസ്വിനീ രാജെ സിങ് ആയിരുന്നു മൂന്നാമത്തെ സ്വരം. അവരുടെ എക്സ് ബയോയില്‍ 'നിഷ്പക്ഷയല്ല, നിശബ്ദയുമല്ല' എന്ന് എഴുതിയിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് എം.എസ്സി പൂര്‍ത്തിയാക്കിയതായും പറയുന്നു. കഴിഞ്ഞ ആഴ്ചകളിലായി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചും ജൂലൈ 20-ന് പ്രതിഷേധക്കാര്‍ ക്കെതിരെ നടത്തിയ നടപടിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സി.ജെ.പിയുടെ നിരവധി പോസ്റ്റുകളും ഉള്ളടക്കങ്ങളും അവര്‍ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന്റെ രാജിക്ക് ശേഷം ഉറപ്പുള്ള ഒരു കാര്യംപ്രതീകാത്മകമായ ഈ രാജിക്ക് ശേഷവും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും 'ഈ പൊതു തിരിച്ചടിക്ക് ശേഷം ഏറ്റവും പ്രതികാര ബുദ്ധിയോടെ പെരുമാറും' എന്നും അവര്‍ ശനിയാഴ്ച എഴുതി.

Comments