അഭിനേത്രി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് രവീണ രവി. തെന്നിന്ത്യയിലെ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ. ഇപ്പോഴിതാ, തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രവീണ രവി.
കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പം 2003-ല്‍ പുറത്തിറങ്ങിയ ' കാക്ക കാക്ക' സിനിമയുടെ സെറ്റില്‍ നിന്നുളള ഒരു പഴയക്കാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അമ്മ ശ്രീജ രവിയ്ക്കും സൂര്യയ്ക്കൊപ്പമുളള തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് രവീണ പങ്കിട്ടത്.
'വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ വെച്ച് അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ('കാക്ക കാക്ക' സെറ്റില്‍ വെച്ച് അദ്ദേഹത്തോടൊപ്പമെടുത്ത എന്റെ കൊച്ചുനാളിലെ ചിത്രം കാണാന്‍ സ്വൈപ്പ് ചെയ്യൂ) അദ്ദേഹം ഇപ്പോഴും പഴയതുപോലെ തന്നെ വിനീതനും മനോഹരമായ പെരുമാറ്റവുമുളള താരമാണ്. ഊഷ്മളമായ സ്വീകരണത്തിന് ഒത്തിരി നന്ദി സാര്‍. എന്റെ അമ്മയും ഈ മനോഹരമായ സിനിമയുടെ ഭാഗമായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. വിശ്വനാഥന് ആന്‍ഡ് സണ്‍സിലെ മുഴുവന്‍ ടീമിനും എന്റെ ആശംസകള്‍', എന്നാണ് രവീണ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി നല്‍കിയത്.

അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. മമിത ബൈജു ആണ് ചിത്രത്തില്‍ നായിക. രാധിക ശരത്കുമാര്, രവീണ ടണ്ടന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Comments