മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം. സിംബാബ്വെയ്ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 15-കാരനായ വൈഭവ് സൂര്യവംശിയെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തണമെന്ന് ഫറൂഖ് എന്‍ജിനീയറാണ് ആവശ്യപ്പെട്ടത്.
നിലവില്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്ന ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പരില്‍ ഇറക്കണമെന്നും, അതുവഴി മിഡില്‍ ഓര്‍ഡര്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും പറഞ്ഞു. ഗില്‍ അനാവശ്യമായി പന്ത് ഉയരത്തില്‍ അടിച്ച് കളിക്കുന്ന സ്വഭാവക്കാരനല്ല. അതിനാല്‍ ഏകദിനത്തില്‍ ഒരു ഇടംകൈയന്‍-വലംകൈയന്‍ കോമ്പിനേഷന്‍ വരുന്നത് മികച്ചതായിരിക്കും. രോഹിത് കളിക്കുകയാണെങ്കില്‍ അദ്ദേഹം സൂര്യവംശിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യട്ടെയെന്നും പറഞ്ഞു.
സൂര്യവംശി ഓപ്പണ്‍ ചെയ്യുകയും വിരാട് കോലി മൂന്നാം നമ്പറിലും ഗില്‍ നാലാമനായും ഇറങ്ങിയാല്‍ നമുക്ക് മികച്ചൊരു ബാറ്റിംഗ് നിരയെ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. സിംബാബ്വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 151 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയാണ് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇടംനേടാന്‍ തക്കവിധം ഈ യുവതാരം മികച്ച പ്രകടനം നടത്തിക്കഴിഞ്ഞതായി 88-കാരനായ ഫറൂഖ് എന്‍ജിനീയര്‍ പറഞ്ഞു.

Comments